ഫുട്ബാൾ ടൂർണമെൻറ് മേയ് ഒമ്പതിന് തുടങ്ങും

ഫുട്ബാൾ ടൂർണമൻെറ് മേയ് ഒമ്പതിന് തുടങ്ങും കൊച്ചി: ഹെർമാനോസ് ക്ലബ് സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമൻെറ് മേയ് ഒമ്പതിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യുനൈറ്റഡ് സ്പോർട്സ് സെന്‍റർ ഗ്രൗണ്ടിലാണ് മൽസരം ഇത്തവണ അഞ്ച് ടീമുകളാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഒരുദിവസം രണ്ട്​ മത്സരങ്ങളാണ് നടക്കുക. രാത്രി എട്ടുമുതൽ ഒമ്പതുവരെയാണ് ആദ്യമത്സരം. രാത്രി ഒമ്പതുമുതൽ 10 വരെ രണ്ടാം മത്സരവും നടത്തും. ലീഗിന്‍റെ അവസാനത്തെ മത്സരം ജൂൺ നാലിന് നടക്കും. 20 മത്സരങ്ങളാണ് നടക്കുന്നത്. അതിൽ പോയന്‍റ്​ നിലയിൽ ഒന്നാമത് എത്തുന്ന ടീമിന് ലീഗ് കിരീടം സമ്മാനിക്കും. ഫുട്ബാളിനെ ജീവനുതുല്യം സ്നേഹിക്കുന്ന സമാനചിന്താഗതിക്കാരായ ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിൽ 2019ലാണ് ക്ലബ് ആരംഭിച്ചതെന്ന്​ ഫൗണ്ടേഷൻ പ്രസിഡൻറ് കെ.കെ. ഷാജീന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.