'ജില്ല ഭരണകൂടത്തിന്‍റെ സംരക്ഷണം വേണം'

കോതമംഗലം: ഉപഭോക്താക്കൾക്കുവേണ്ടി ഉപഭോക്തൃ കോടതിയിൽ ഹാജരാകുന്ന അഭിഭാഷകരല്ലാത്തവർക്ക് ജില്ല ഭരണകൂടത്തിന്‍റെ സംരക്ഷണം വേണമെന്ന് ആവശ്യം. ഉൽപന്നങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഉപഭോക്താക്കൾ പലവിധത്തിലും വഞ്ചിക്കപ്പെടുന്നുണ്ട്. ഇത്തരം നടപടികൾക്കെതിരെ ഉപഭോക്തൃ കോടതികളിലാണ് പരാതി നൽകേണ്ടത്. ഇത്തരം കോടതികളിൽ ചെന്ന് പരാതികൾ സ്വയം നൽകാനോ അഭിഭാഷകരെ സേവനത്തിന്​ നിയോഗിക്കാനോ അതുവഴി നീതി നേടിയെടുക്കനോ ഉപഭോക്താക്കൾക്ക് പലപ്പോഴും കഴിയാറില്ല. ഇത്തരം അവസരങ്ങളിൽ ഉപഭോക്താക്കൾക്ക് ഉപഭോക്തൃ പ്രവർത്തകർ വലിയ ആശ്വാസമാണ്. 2010 മുതൽ വിവരാവകാശ പ്രവർത്തകർക്ക് ജില്ല ഭരണകൂടത്തിന്‍റെ സംരക്ഷണം ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഉപഭോക്തൃപ്രവർത്തകർക്കും സംരക്ഷണം നൽകണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.