സംസ്കൃത സർവകലാശാലയിൽ ശങ്കരജയന്തി ആഘോഷം

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ അഞ്ചിന് കാലടി മുഖ്യ കാമ്പസിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു. രാവിലെ 10.15ന് ഭരണവിഭാഗം കാര്യാലയത്തിലെ ശ്രീശങ്കര പ്രതിമക്കുമുന്നിൽ നടക്കുന്ന ശ്രദ്ധാഞ്ജലിയോടെ ആഘോഷങ്ങൾ ആരംഭിക്കും. 10.30ന് സംഗീത വിഭാഗം വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ നടക്കും. 10.30ന് സംഘടിപ്പിച്ചിരിക്കുന്ന ശ്രീശങ്കര വാർഷിക പ്രഭാഷണത്തിൽ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ആമുഖ പ്രഭാഷണം നിർവഹിക്കും. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഫിസിക്സ് വിഭാഗം മുൻ പ്രഫ. പി.പി. ദിവാകരൻ ശ്രീശങ്കര വാർഷിക പ്രഭാഷണം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.