ശ്രീനന്ദന് രക്തമൂലകോശ സാമ്പിൾ നൽകാൻ ആയിരങ്ങളെത്തി

കളമശ്ശേരി: മജ്ജയിലെ അപൂർവ അർബുദത്തി‍ൻെറ ചികിത്സക്ക്​ ശ്രീനന്ദന് രക്തമൂലകോശ സാമ്പിൾ നൽകാൻ കളമശ്ശേരിയിൽ പ്രമുഖരടക്കം ആയിരങ്ങളെത്തി. കൊല്ലം അഞ്ചൽ സ്വദേശി രഞ്ജിത്-ആശ ദമ്പതികളുടെ മകൻ ഏഴുവയസ്സുകാരൻ ശ്രീനന്ദനുവേണ്ടിയാണ്​ ആയിരങ്ങൾ സാമ്പിൾ നൽകാനെത്തിയത്​. കളമശ്ശേരി സെന്‍റ് ​പോൾസ് കോളജിൽ നടന്ന ഡോണർ രജിസ്ട്രേഷൻ കാമ്പയിനിൽ ജില്ലയിൽ നിന്നും മറ്റിടങ്ങളിൽനിന്നുമായി 1400 പേർ എത്തി സാമ്പിൾ നൽകി. മജ്ജയുടെ 90 ശതമാനം രോഗബാധിതമായി. മുതിർന്നവരിൽ മാത്രം കാണുന്ന രോഗാവസ്ഥയിലാണ് കുട്ടി. ഇതുവരെ ഡോണർ രജിസ്ട്രിയിൽ പേരുള്ള 38 ദശലക്ഷം ആളുകളിൽപോലും ശ്രീനന്ദന് ചേരുന്ന ദാതാവിനെ ലഭിച്ചിരുന്നില്ല. ബ്ലഡ് ഈസ് റെഡ്, എമർജൻസി ആക്ടിവ് ഫോഴ്സ് ചാരിറ്റബിൾ സൊസൈറ്റികളുടെ നേതൃത്വത്തിൽ ദാത്രി ബ്ലഡ് സ്റ്റം സെൽഡോണർ രജിസ്ട്രിയുടെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, കൊച്ചി മേയർ അനിൽകുമാർ, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്, എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് തുടങ്ങിയവർ ക്യാമ്പിൽ എത്തിയിരുന്നു. ER KALA I DONER REG: അപൂർവ അർബുദബാധിതയായ കുട്ടിയുടെ ചികിത്സക്ക്​ കളമശ്ശേരിയിൽ നടത്തിയ രക്തമൂലകോശ ക്യാമ്പിൽ സാമ്പിൾ നൽകാനെത്തിയ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.