അയ്യപ്പൻമുടിയെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണം -സി.പി.ഐ

കോതമംഗലം: പ്രകൃതിരമണീയമായ അയ്യപ്പൻമുടിയെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ കോതമംഗലം മുനിസിപ്പൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. സി.കെ. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗങ്ങളായ എം.കെ. രാമചന്ദ്രൻ, എം.എസ്. ജോർജ്, ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി, സെക്രട്ടേറിയറ്റ്​ അംഗങ്ങളായ ടി.സി. ജോയി, പി.എം. ശിവൻ, പി.കെ. രാജേഷ്, ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ. അഭിലാഷ് മധു, അഡ്വ. കെ.എസ്. ജ്യോതികുമാർ, ടി.എച്ച്. നൗഷാദ്, സി.പി. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി അഡ്വ. മാർട്ടിൻ സണ്ണിയെയും അസി.ലോക്കൽ സെക്രട്ടറിയായി പ്രശാന്ത് ഐക്കരയെയും തെരഞ്ഞെടുത്തു. EM KMGM 2 CPI സി.പി.ഐ കോതമംഗലം മുനിസിപ്പൽ ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.