ചെങ്ങൽ – ഉടുമ്പുഴ തോടിൽ ഇനി തെളിനീരൊഴുകും

കാലടി: കാലടി - കാഞ്ഞൂർ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന ചെങ്ങൽ- ഉടുമ്പുഴ തോട്ടിൽ തെളിനീരൊഴുകാനുള്ള സാധ്യതകൾ തെളിയുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, ജില്ല പഞ്ചായത്ത്​അംഗം ശാരദ മോഹൻ എന്നിവർ ചേർന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നിവേദനം നൽകിയിരുന്നു. തോടുമായി ബന്ധപ്പെട്ട വിഷയം പഠിച്ച് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കൃഷി ഓഫിസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പായലും, കുളവാഴയും, പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച തോടിന്‍റെ ഇരുവശങ്ങളും കൈയേറിയ നിലയിലാണ്. ഇത് മൂലം തോടിന്‍റെ പല ഭാഗങ്ങളും വീതി കുറഞ്ഞ നിലയിലാണ്. പ്രളയകാലങ്ങളിൽ എം.സി റോഡിൽ ആദ്യം വെള്ളം കയറിയത് ഈ തോട് നിറഞ്ഞാണ്. ചിത്രം-- കാട് വളർന്ന നിലയിലുള്ള ഉടുമ്പുഴ തോട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.