ലൈസൻസില്ല: 12കടകൾക്ക് നോട്ടീസ്

കൂത്താട്ടുകുളം: ടൗണിൽ ഫുഡ് സേഫ്റ്റി എൻഫോഴ്​സ്​മെന്റും മൊബൈൽ വിജിലൻസ് സ്ക്വാഡും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി കടകളിൽ പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 12 കടകൾക്ക് നോട്ടീസ് നൽകി. കെ.എസ്.ആർ.ടി.സി റോഡിൽ പ്രവർത്തിക്കുന്ന ഫ്രഷ് സ്റ്റോർ മത്സ്യവിൽപന ശാലയിലെ 15 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട്​ ഹോട്ടലുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. തുടർപരിശോധനകൾ ഇനിയും നടത്തുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.