ആംആദ്മിയും ട്വന്‍റി20യും മത്സരിക്കില്ല

കിഴക്കമ്പലം: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ട്വന്‍റി20യുടെയും ആംആദ്മി പാര്‍ട്ടിയുടെയും നേതൃത്വം തീരുമാനിച്ചു. സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. ഉപ‍തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പി‍ൻെറ മത്സര രംഗത്തുനിന്ന്​ വിട്ടുനില്‍ക്കാനും സംഘടന പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്​രിവാള്‍ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. അന്ന്​ വൈകീട്ട് കിഴക്കമ്പലത്ത് നടക്കുന്ന സമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.