സ്ലീപ് കോണ്‍-22 സംഘടിപ്പിച്ചു

കൊച്ചി: ഉറക്കം സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളിലെ നൂതന ചികിത്സരീതികൾ ചര്‍ച്ചചെയ്യാൻ ശ്വാസകോശ രോഗ വിദഗ്ധര്‍ക്കായി കൊച്ചി വി.പി.എസ് ലേക്​ഷോർ ആശുപത്രിയിൽ കോംപ്രിഹെന്‍സീവ് സ്ലീപ് മെഡിസിൻ അപ്‌ഡേറ്റ് സെമിനാർ 'സ്ലീപ് കോൺ 2022' സംഘടിപ്പിച്ചു. ലേക്​ഷോർ ആശുപത്രി പള്‍മനോളജി വിഭാഗവും കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഡോ. എച്ച്. രമേഷ്, ഡോ. മോഹന്‍ മാത്യു, ഡോ. പി. ഹരിലക്ഷ്മണന്‍, ഡോ. മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. പള്‍മനോളജിസ്റ്റുമാരായ പ്രഫ. ജെ.സി. സൂരി (ഫോര്‍ട്ടിസ്, ന്യൂഡല്‍ഹി), ഡോ. സൗരഭ് മിത്തല്‍ (എ.ഐ.ഐ.എം.എസ്, ഡല്‍ഹി), ഡോ. സൗരിന്‍ ഭുനിയ (എ.ഐ.ഐ.എം.എസ് ഭുവനേശ്വര്‍), ഡോ. ആശാലത രാധാകൃഷ്ണന്‍ (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം), ഡോ. സപ്ന ഈരാറ്റു ശ്രീധരന്‍ (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം) തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.