കരുമാല്ലൂർ: വെളിയത്തുനാട് മേഖലയിൽ കൃഷിയിടങ്ങളിലും മറ്റും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു വെളിയത്തുനാട്, അടുവാതുരുത്ത്, ഹിദായ നഗർ, തടിക്ക കടവ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലാണ് ഒച്ച് ശല്യം വ്യാപകമായിട്ടുള്ളത്. വാഴ, കപ്പ, പച്ചക്കറി തോട്ടങ്ങൾ എന്നിവിടങ്ങളിലാണ് ശല്യം രൂക്ഷമായിട്ടുള്ളത്. ഇതിനെതിരെ കൃഷി വകുപ്പ് വേണ്ട മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കരുമാല്ലൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന സ്വതന്ത്ര കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ പരമാവധി കർഷകരെ പങ്കെടുക്കുന്നതിനും യോഗം തീരുമാനിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.എ. കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലാം കൊടിയൻ അധ്യക്ഷത വഹിച്ചു. സെയ്ത് ഹാജി, അബ്ദുൽ അലി, അബ്ദുൽ ഖാദർ, മുസ്തഫ, റഫീഖ് പരുവക്കാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.