ആലങ്ങാട്: കേക്ക് ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച കേസിൽ ഇടുക്കി അടിമാലി മാൻകുളം തൊഴുത്തുംകുടിയിൽ വീട്ടിൽ പ്രണവ് ശശിയെ (33) ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാളികംപീടിക സ്വദേശിനിയായ യുവതിയുടെ പണം അപഹരിച്ചെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. ഹോംമേഡ് കേക്കുകൾ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന യുവതിയിൽനിന്ന് 2020 മുതൽ പ്രണവ് ശശി കേക്ക് വാങ്ങി വിൽപന നടത്തിയിരുന്നു. ഇടപാടുകൾ കൃത്യമായി നടത്തി വീട്ടമ്മയിൽ ഇയാൾ വിശ്വാസമാർജിച്ചു.
താൻ വ്യവസായിക അടിസ്ഥാനത്തിൽ കേക്കിന്റെ നിർമാണം ആരംഭിക്കാൻ പോകുന്നുവെന്ന് വീട്ടമ്മയെ ബോധ്യപ്പെടുത്തി ഇവരിൽനിന്ന് പലതവണയായി പണമായും സ്വർണമായും 3,72,500 രൂപ ഇയാൾ കൈക്കലാക്കി. ബിസിനസ് ആരംഭിക്കാതായതോടെ വീട്ടമ്മക്ക് ഇയാളിൽ സംശയം തുടങ്ങി. പണവും സ്വർണവും തിരികെ ചോദിച്ച വീട്ടമ്മയെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്ന് വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.