ആലുവ: പ്രധാന വികസനപദ്ധതിയായ പൊതുമാർക്കറ്റ് നവീകരണം ഇപ്പോഴും പെരുവഴിയിലാണ്. ആധുനിക മാർക്കറ്റ് പദ്ധതിയാകട്ടെ ഏഴ് വർഷമായി ശിലാഫലകത്തിൽ ഉറങ്ങുന്നു. വായ്പ ലഭ്യമാകാത്തതാണത്രെ പ്രതിസന്ധിക്ക് കാരണം. വായ്പ ലഭ്യമാകുമോയെന്നുപോലും നോക്കാതെ അന്നത്തെ ഭരണസമിതി എടുത്തുചാടി കെട്ടിടങ്ങൾ പൊളിച്ചതോടെ വ്യാപാരികൾ പെരുവഴിയിലായി. മാർക്കറ്റ് നവീകരണ പദ്ധതിയുടെ പൊളിച്ച ഭാഗം ഇപ്പോൾ മാലിന്യകേന്ദ്രമാണ്. മാർക്കറ്റ് കെട്ടിട നിർമാണത്തിന് 9.6 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. വ്യാപാരികൾ മുൻകൂറായി നൽകിയ തുകയും ഫെഡറൽ ബാങ്കിെൻറ ധനസഹായവും ചേർത്ത് നിർമിക്കാമെന്നായിരുന്നു ധാരണ.
ടെൻഡർ സംബന്ധിച്ച നിയമപ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് വായ്പ പ്രശ്നം ഉയരുന്നത്. ഈട് നൽകാൻ കരുതിയിരുന്ന പദ്ധതി പ്രദേശത്തിന് ആധാരമില്ലാത്തതാണ് പ്രധാന പ്രശ്നം. ഇക്കാര്യം അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് വകവക്കാതെയാണ് മാർക്കറ്റ് നവീകരണ പദ്ധതിയുമായി നഗരസഭ മുന്നോട്ടുപോയത്. രണ്ട് ടൗൺ ഹാളുകളുടെ ഭൂരേഖകൾ നൽകാനുള്ള തീരുമാനവും വസ്തുവിന് ആധാരമില്ലാത്തതുകൊണ്ട് നടന്നില്ലെന്നാണ് അറിയുന്നത്. പാർക്കിെൻറ ആധാരം ഈടുനൽകാനുള്ള നീക്കവും ഫലം കണ്ടില്ല. സർക്കാർ ഏജൻസികളിൽ നിന്ന് വായ്പയെടുക്കാനുള്ള നീക്കത്തിെൻറ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിെല കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് കോർപറേഷനെ സമീപിച്ചിട്ടുണ്ട്. ഇതിന് പുതിയ രൂപരേഖ തയാറാക്കാൻ ലക്ഷങ്ങൾ മുടക്കി സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുൻ നഗരസഭ കൗൺസിൽ കൊട്ടിഗ്ഘോഷിച്ച് സ്ഥാപിച്ച ഇ-ടോയ്ലറ്റുകളും നോക്കുകുത്തികളാണ്. ഒരെണ്ണംപോലും കൃത്യമായി പ്രവർത്തിക്കുന്നില്ല. മുനിസിപ്പല്‍ ബസ് സ്റ്റാൻഡ്, ടൗണ്‍ ഹാളിന് മുന്‍വശം എന്നിവിടങ്ങളില്‍ രണ്ടുവീതം ടോയ്ലറ്റുകളും പമ്പ് കവലയില്‍ ഒരെണ്ണവുമാണ് സ്ഥാപിച്ചിരുന്നത്. ബാങ്ക് കവലയിലെ നഗരസഭയുടെ നെഹ്റു പാര്‍ക്ക് അവന്യൂ ഷോപ്പിങ് കോംപ്ലക്സിലും ഇ-ടോയ്ലറ്റ് സ്ഥാപിച്ചു. പ്രമുഖ സ്ഥാപനങ്ങളുടെ സി.എസ്.ആര് ഫണ്ടും സൗജന്യ നിരക്കിൽ നിർമാണവും ലഭ്യമായിട്ടും കൃത്യമായി അറ്റകുറ്റപ്പണി നടത്താൻ തയാറായില്ലെന്നാണ് ആരോപണം. സ്ത്രീകൾക്ക് ഉപയോഗിക്കാനാവാത്ത മേഖലകളിൽ നിർമിച്ചതും നിർമാണത്തിലെ അശാസ്ത്രീയതയും ഇതോടൊപ്പം ഉന്നയിക്കപ്പെടുന്നുണ്ട്. ഇ- ടോയ്ലറ്റുകൾ ഇപ്പോൾ സാമൂഹികവിരുദ്ധരുെടയും മദ്യപാനികളുെടയും താവളമാണ്. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.