ആലുവ: സ്ത്രീകളടങ്ങുന്ന യാത്രക്കാരെ രാത്രി ബസിൽനിന്ന് വഴിയിലിറക്കിവിടാൻ ശ്രമിച്ചതായി പരാതി. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് സ്റ്റാൻഡിൽ കയറാതെ രണ്ട് കിലോമീറ്റർ അകലെയുള്ള ബൈപാസിൽ സ്ത്രീകളടങ്ങുന്ന പന്ത്രണ്ടോളം യാത്രക്കാരെ ഇറക്കിവിടാനാണ് ശ്രമിച്ചത്.
ദേശീയപാത വഴി കടന്നുപോകുന്ന ഭൂരിഭാഗം ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിൽ കയറാറില്ല. യാത്രക്കാരെ ബൈപാസ് കവലയിൽ ഇറക്കി, ബൈപാസ് വഴി കടന്നുപോകലാണ് പതിവ്. എന്നാൽ, രാത്രി പത്ത് കഴിഞ്ഞാൽ ബസുകളെല്ലാം നഗരത്തിനകത്തുള്ള ബസ്സ്റ്റാൻഡിൽ കയറണമെന്നാണ് നിയമം. അത് ലംഘിച്ചാണ് മൂന്ന് കുടുംബങ്ങളെ ബൈപാസിൽ ഇറക്കിവിടാൻ കണ്ടക്ടർ ശ്രമിച്ചതത്രെ. തൃശൂരിൽനിന്ന് കയറിയതാണ് എല്ലാവരും.
യാത്രക്കാരനായ ആലുവ സ്വദേശി പി. ഗോപകുമാർ പൊതുപ്രവർത്തകനെ ഫോണിൽ ബന്ധപ്പെട്ടതാണ് രക്ഷയായത്.ഗണേഷ് കുമാർ മന്ത്രിയായിരുന്നപ്പോൾ 2003ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്ന കാര്യം ഡ്രൈവറുടെയും കണ്ടക്ടറുടെയും ശ്രദ്ധയിൽപെടുത്തിയതോടെ കെ.എസ്ആർ.ടി.സി സ്റ്റാൻഡിൽ എല്ലാവരെയും എത്തിക്കാൻ ജീവനക്കാർ തയാറാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.