ന​ഗ​ര​സ​ഭ ന​ൽ​കി​യ ക​രാ​റി​നെ തു​ട​ർ​ന്ന് ആ​ലു​വ മ​ണ​പ്പു​റ​ത്ത് വ്യാ​പാ​ര​മേ​ള​ക്കാ​യി ഫ​ൺ വേ​ൾ​ഡ്

സ്റ്റാ​ളു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

കോടതി ഇടപെടൽ; ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിൽ

ആ​ലു​വ: വ്യാ​പാ​ര​മേ​ള ന​ട​ത്തി​പ്പി​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ക​രാ​റി​ൽ കോ​ട​തി ഇ​ട​പെ​ട്ട​തോ​ടെ ശി​വ​രാ​ത്രി വ്യാ​പാ​ര​മേ​ള അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. മ​ണ​പ്പു​റ​ത്ത് വ്യാ​പാ​ര​മേ​ള​യും അ​മ്യൂ​സ്​​മ​ന്‍റ്​ പാ​ർ​ക്കും ന​ട​ത്താ​നു​ള്ള ക​രാ​റി​ന്‍റെ ഇ -​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ ക്ര​മ​ക്കേ​ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​റി​നോ​ട് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​ന് പു​റ​മെ ഇ- ​ടെ​ൻ​ഡ​റി​ൽ കൂ​ടി​യ തു​ക ക്വോ​ട്ട് ചെ​യ്ത ഷാ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്​ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. ഇ​വ​രെ മ​റി​ക​ട​ന്ന് ഫ​ൺ വേ​ൾ​ഡി​ന് ക​രാ​ർ ന​ൽ​കി​യ​ത് റ​ദ്ദാ​ക്കി​യാ​ണ് കോ​ട​തി നി​ർ​ദേ​ശം. ശി​വ​രാ​ത്രി​ക്ക് മൂ​ന്നാ​ഴ്ച മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

ക​രാ​ർ ല​ഭി​ച്ചി​രു​ന്ന ഫ​ൺ വേ​ൾ​ഡ് വ്യാ​പാ​ര മേ​ള​ക്കു​ള്ള ഒ​രു​ക്കം മ​ണ​പ്പു​റ​ത്ത് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലു​ണ്ടാ​യ കോ​ട​തി വി​ധി ന​ഗ​ര​സ​ഭ​ക്കും വ്യാ​പാ​ര​മേ​ള​ക്കും തി​രി​ച്ച​ടി​യാ​യി. ഒ​രു കോ​ടി 16 ല​ക്ഷം രൂ​പ​ക്കാ​ണ് ഷാ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്​​​സ്​ ക​രാ​റെ​ടു​ത്ത​ത്. ര​ണ്ട് ത​വ​ണ​യാ​യി 51.8 ല​ക്ഷം രൂ​പ ന​ൽ​കു​ക​യും ബാ​ക്കി​യ​ട​ക്കാ​ൻ ന​ഗ​ര​സ​ഭ നാ​ലു ദി​വ​സം കൂ​ടി സ​മ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഷാ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്​​ ചെ​ക്ക് ന​ൽ​കി​യെ​ങ്കി​ലും ബാ​ങ്കി​ൽ പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​ഗ​ര​സ​ഭ ഉ​ട​മ​ക്ക് ടെ​ർ​മി​നേ​ഷ​ൻ ലെ​റ്റ​ർ ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം 63 ല​ക്ഷം രൂ​പ​ക്ക് ക​രാ​റെ​ടു​ത്ത ഫ​ൺ വേ​ൾ​ഡ് ഇ​ക്കു​റി 47 ല​ക്ഷം മാ​ത്ര​മാ​ണ് തു​ക കാ​ണി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തു​ക 77 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പോ​ലും ഷാ ​ഗ്രൂ​പ്പി​ന് ക​രാ​ർ ന​ൽ​കാ​തി​രു​ന്ന​തി​ലൂ​ടെ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഭ​ര​ണ​സ​മി​തി ന​ഗ​ര​സ​ഭ​ക്ക് വ​രു​ത്തി​വെ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പി​നെ ബി.​ജെ.​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​റി​ക​ട​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണ​സ​മി​തി നി​യ​മ വി​രു​ദ്ധ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Tags:    
News Summary - court intervention; Shivratri trade fair uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.