ആലുവ: സി.എസ്.ബി ബാങ്കിലെ ത്രിദിന പണിമുടക്കിന്‍റെ ഭാഗമായി ആലുവയിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്‌ഥാന വൈസ് പ്രസിഡൻറ് വി.പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു മേഖല ട്രഷറർ രാജീവ് സഖറിയ, എ.ഐ.ടി.യു.സി ജില്ല ജോ. സെക്രട്ടറി എ. ഷംസുദ്ദീൻ, എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. മാത്യു ജോർജ്ജ്, എ.ഐ.ബി.ഒ.സി പ്രതിനിധി ജെനീബ് ജെ. കാച്ചപ്പിള്ളി, ബെഫി ജില്ല കമ്മിറ്റി അംഗം ഉണ്ണികൃഷ്‌ണൻ, ആലുവ സമര സഹായ സമിതി കൺവീനർ ടി.ബി. സിബി, ആനന്ദ് ജോർജ്, സന്തോഷ് പൈ, ഇസ്മായിൽ പൂഴിത്തറ, പി. നവകുമാരൻ, എം.ജെ. ടോമി എന്നിവർ സംസാരിച്ചു.
സി.എസ്.ബി ബാങ്കിൽ നടക്കുന്ന ജനവിരുദ്ധ ബാങ്കിങ് നയം മാനേജ്മെൻറ് തിരുത്തണമെന്നും തൊഴിലാളികൾക്ക് അവകാശപ്പെട്ട സേവന-വേതന കരാർ തടഞ്ഞുവെക്കാതെ നടപ്പിലാക്കണമെന്നും ആവശ്യപെട്ടായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.