ആലുവ: വിദ്യാർഥികൾ പത്രവായന ശീലമാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ രാഷ്ട്രീയജീവിതത്തിൽ 'മാധ്യമം' നൽകിയ പിന്തുണ വലുതാണ്. തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കാനും മാധ്യമം ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരിൽനിന്ന് രക്ഷിക്കുന്ന വഴികാട്ടിയായി മാധ്യമം 'വെളിച്ച'മുണ്ടാകുമെന്ന് പദ്ധതി വിശദീകരിച്ച കൊച്ചി റെസിഡന്‍റ് എഡിറ്റർ എം.കെ.എം. ജാഫർ പറഞ്ഞു. മന്ത്രി പി. രാജീവിന്‍റെ ശബ്ദസന്ദേശം കേൾപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൻ സൈജി ജോളി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സ്പോൺസറായ പെരുമ്പാവൂർ ജയ്ഭാരത് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എ.എം. അബ്ദുൽ കരീം വിദ്യാർഥി പ്രതിനിധികൾക്ക് പത്രം കൈമാറി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും വാർഡ് കൗൺസിലറുമായ മിനി ബൈജു, ജയ്ഭാരത് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ഷമീർ കെ. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ രഞ്ജിത് കുമാർ, മാധ്യമം ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി, പി.ടി.എ പ്രസിഡന്‍റ് അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ കെ.എം. ബിന്ദു സ്വാഗതവും പ്രധാനാധ്യാപിക മീന പോൾ നന്ദിയും പറഞ്ഞു. മാധ്യമം സർക്കുലേഷൻ മാനേജർ ഡെന്നി തോമസ് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.