പൊലീസ് പ്രത്യേക പരിശോധന; എറണാകുളം റൂറൽ ജില്ലയിൽ ഒറ്റ ദിവസം 700ഓളം കേസ്

ആലുവ: റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റ ദിവസം 700 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി കാപ്പ ഉൾെപ്പടെ ചുമത്തി 150 ഓളം പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്, അനധികൃത മദ്യവിൽപന, നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന, ഗതാഗത നിയമലംഘനം, ചൂതാട്ടം, അനധികൃത മണ്ണ് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

ലോഡ്‌ജുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. കാപ്പ ലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തി. അഞ്ച് സബ് ഡിവിഷനുകളിൽ 34 സ്റ്റേഷനുകളിലായി പ്രത്യേകം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ശനിയാഴ്ച വൈകീട്ട് നാല് മുതൽ ഞായറാഴ്ച പുലർച്ച ഒന്നു വരെയാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Police special inspection; Around 700 cases in a single day in Ernakulam rural district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.