ആലുവ: സപ്ലൈകോയിൽനിന്ന് വാങ്ങിയ കടലയിൽ കല്ലും മൺകട്ടകളും. ആലുവയിലെ സപ്ലൈകോ സൂപ്പർക്കറ്റിൽനിന്ന് വാങ്ങിയ കടലയിലാണ് അഴുക്കും മാലിന്യങ്ങളും നിറഞ്ഞിട്ടുള്ളത്.
കടലയുടെ അതേ വലിപ്പത്തിലുള്ള കല്ലുകളും ചെളിക്കട്ടകളുമാണ് ഇതിലുള്ളത്. ഭാരം വർധിപ്പിക്കാനാണ് ഇവ കലർത്തിയിരിക്കുന്നതെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. അരക്കിലോ കടലയിൽ ഏതാണ്ട് 50 ഗ്രാം ഭാരത്തിലാണ് കല്ലുകൾ കിട്ടുന്നത്.
കടല കഴുകുമ്പോൾ ചെളിക്കട്ടകൾ കണ്ടെത്തി മാറ്റിയില്ലെങ്കിൽ മണൽത്തരികളായി കറിയിൽ കിടക്കുകയും ചെയ്യും. ഉഴുന്നുപരിപ്പ്, ചെറുപയർ, പരിപ്പ് തുടങ്ങിയവയും ഗുണമേന്മ ഇല്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.