ആലുവ: അപകടം വിതക്കുന്ന ഒൺലൈൻ ലോൺ ആപ്പുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ല പൊലീസ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഇത്തരം ലോണുകളുടെ പിന്നാലെ പോയി ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ബന്ധപ്പെടാൻ ഉപയോഗിക്കുന്നത് വ്യാജ മൊബൈൽ നമ്പറും. ഓൺലൈൻ ലോണുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്ന് റൂറൽ ജില്ല പൊലീസ് ഓർമിപ്പിക്കുന്നു. ലോൺ ആപ് സംബന്ധിച്ച് പരാതിയുള്ളവർക്ക് 9497980900 എന്ന നമ്പറിൽ അക്കാര്യം അറിയിക്കാം. ഫോട്ടോ, വിഡിയോ, ടെക്സ്റ്റ്, ശബ്ദസന്ദേശം എന്നിവയായി പരാതി നൽകാം. സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനുള്ള 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിൽ നേരിട്ട് വിളിച്ചും വിവരങ്ങൾ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.