തെരുവ് നായ ശല്യം: പ്രതിഷേധവുമായി വ്യാപാരികൾ

ആലുവ: ചൂണ്ടിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കാൽനടയാത്രക്കാരും ഉപഭോക്താളും വ്യാപാരികളും ഭീതിയിൽ. കഴിഞ്ഞ ദിവസമുണ്ടായ പേപ്പട്ടി ആക്രമണംകൂടി ആയതോടെ ജനങ്ങൾ ഭീതിയിലാണ്.

മാസങ്ങളായി തെരുവുനായ്ക്കൾ പാതയോരങ്ങളും കടവരാന്തകളും കൈയടക്കുന്ന അവസ്‌ഥയാണ്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് നടന്നത്.

ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളോടും മൃഗസംരക്ഷണ വകുപ്പിനോടും യുനൈറ്റഡ് മർച്ചന്‍റ്സ് ചേമ്പർ ചൂണ്ടി യൂനിറ്റ് പ്രസിഡൻറ് സ്റ്റീഫൻ നെല്ലിക്കൽ, ജെനറൽ സെക്രട്ടറി ഹുസൈൻ കുന്നുകര, ട്രഷറർ ടിനി ജോളി എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - stray dog issue in aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.