സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മ​ണ​പ്പു​റ​ത്തെ അ​മ്യു​സ്മെൻറ് പാ​ർ​ക്കി​ൽ റൈ​ഡു​ക​ൾ

പ്ര​വ​ർ​ത്തി​ച്ചുതു​ട​ങ്ങി​യ​പ്പോ​ൾ

സുപ്രീംകോടതിയുടെ താക്കീത്; ആലുവ മണപ്പുറത്ത് വിനോദ പരിപാടികൾക്ക് തുടക്കം

ന​ഗ​ര​സ​ഭ ത​ട​സ്സം നി​ന്ന​തി​നാ​ൽ ക​രാ​റു​കാ​ര​ന് അ​മ്യൂ​സ്മെൻറ് പാ​ർ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല

ആ​ലു​വ: സു​പ്രീം​കോ​ട​തി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് താ​ക്കീ​ത് ന​ൽ​കി​യ​തോ​ടെ ആ​ലു​വ മ​ണ​പ്പു​റ​ത്ത് വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ ന​ഗ​ര​സ​ഭ ത​ട​സ്സം നി​ന്ന​തി​നാ​ൽ ക​രാ​റു​കാ​ര​ന് അ​മ്യൂ​സ്മെൻറ് പാ​ർ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സു​പ്രീം​കോ​ട​തി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക​ട​ക്കം ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ണ​പ്പു​റ​ത്ത് വ്യാ​പാ​രോ​ത്സ​വ​വും അ​മ്യൂ​സ്മെൻറ് പാ​ർ​ക്കും ന​ട​ത്താ​നു​ള്ള ടെ​ൻ​ഡ​റി​ൽ കൊ​ല്ല​ത്തു​ള്ള ഷാ​സ് എ​ന്‍റ​ർ​ടെ​യ്​​മെൻറാ​ണ് കൂ​ടു​ത​ൽ തു​ക വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ, അ​വ​ർ​ക്ക് ക​രാ​ർ ന​ൽ​കാ​തെ കു​റ​ഞ്ഞ തു​ക​ക്ക് ടെ​ൻ​ഡ​ർ ന​ൽ​കി​യ ഫ​ൺ വേ​ൾ​ഡി​ന് ക​രാ​ർ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഷാ ​ഗ്രൂ​പ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യെ​ങ്കി​ലും ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ത് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ഷാ ​ഗ്രൂ​പ്പി​ന് ക​രാ​ർ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ടെ ന​ഗ​ര​സ​ഭ​യു​ടെ പി​ന്തു​ണ​യോ​ടെ ഫ​ൺ വേ​ൾ​ഡ് അ​മ്യൂ​സ്മെൻറ് പാ​ർ​ക്കി​നും വ്യാ​പാ​ര​മേ​ള​ക്കു​മു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി മു​ന്നോ​ട്ട് പോ​യി​രു​ന്നു. സു​പ്രീം​കോ​ട​തി സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഫ​ൺ വേ​ൾ​ഡ് ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ഷാ ​ഗ്രൂ​പ്പി​ന് ക​രാ​ർ ന​ൽ​കി.

ശി​വ​രാ​ത്രി ദി​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഫി​റ്റ്ന​സ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​തോ​ടെ പൊ​ലീ​സ് റൈ​ഡു​ക​ൾ നി​ർ​ത്തി​വെ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഷാ ​ഗ്രൂ​പ് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ലു​വ മ​ണ​പ്പു​റ​ത്തെ എ​ക്സ‌ി​ബി​ഷ​ൻ ന​ട​ത്തി​പ്പ് ഷാ​സ് എ​ന്റ​ർ​ടെ​യ്ൻ​മെൻറ് ക​മ്പ​നി​ക്ക് ന​ൽ​കി സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​ന​കം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ക്‌​സി​ബി​ഷ​ൻ ന​ട​ത്താ​നു​ള്ള കൂ​ടി​യ ക​രാ​ർ തു​ക വാ​ഗ്ദാ​നം ചെ​യ്ത ഷാ​സ് എ​ൻ​റ​ർ​ടെ​യ്ൻ​മെൻറ് ക​മ്പ​നി കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​നി​സി​പ്പാ​ലി​റ്റി സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​താ​ണ് കോ​ട​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

ഇ​ക്കാ​ര്യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ സു​ര്യ​കാ​ന്ത്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ക​മ്പ​നി​ക്ക് ക​രാ​ർ പ്ര​കാ​ര​മു​ള്ള മ​റ്റു ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - Supreme Court warning; Entertainment programs begin at Aluva Manappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.