ആലുവ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. തായിക്കാട്ടുകര എസ്.എൻ പുരത്ത് ബൈക്കിൽ സഞ്ചരിച്ച എടത്തല സ്വദേശി അരുണിനെ (25) മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് മൂന്ന് പേർ പൊലീസ് പിടിയിലായത്.
എസ്.എൻ പുരം ചേലാക്കുന്ന് വീട്ടിൽ അഖിൽ അജി (24), എടത്തല അശോകപുരം അണ്ടികമ്പനി ഭാഗത്ത് വാടകക്ക് താമസിക്കുന്ന എടത്തല സ്വദേശി നിധിൻ ബിനോയി (21) എന്നിവരെയാണ് ആലുവ എസ്.എച്ച്.ഒ സി.എൽ. സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച വൈകിട്ടാണ് എസ്.എൻ പുരം കള്ള് ഷാപ്പിന് സമീപമാണ് സംഭവമുണ്ടായത്. അരുണിന് ദേഹമാസകലം വെട്ടും കുത്തുമേറ്റിരുന്നു. അരുൺ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. കേസിലെ മുഖ്യപ്രതി നിരവധി കേസുകളിൽ പ്രതിയായ വിശാലാണ്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പ് ആലുവ ജില്ല ആശുപത്രിയിൽ വച്ച് ചിപ്പിയെന്ന യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. അന്ന് വിശാലിനും കുത്തേറ്റു. ഈ കേസിലെ പ്രതി മണികണ്ഠന്റെ സുഹൃത്താണ് അരുൺ.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് കരുതുന്നു. പിടിയിലായവരെ കോവിഡ് പരിശോധനക്ക് ശേഷം രാത്രി ആലുവ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.