തു​രു​ത്ത് റെ​യി​ൽ​വേ ന​ട​പ്പാ​ല​ത്തി​നാ​യി സ​മ​രം ചെ​യ്ത ഗ്രാ​മീ​ണ​ർ 1980ൽ ​ട്രെ​യി​ൻ ത​ട​യു​ന്നു

ആ​ലു​വ: തു​രു​ത്ത് ന​ട​പ്പാ​ലം ഗ്രാ​മ​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച് കേ​വ​ല​മൊ​രു സ​ഞ്ചാ​ര​മാ​ർ​ഗ​മ​ല്ല. അ​തി​ലു​പ​രി അ​തൊ​രു വി​കാ​ര​മാ​ണ്, ത​ങ്ങ​ളു​ടെ അ​ഭി​മാ​ന​വും. ജീ​വ​ൻ പ​ണ​യം​െ​വ​ച്ച് ഗ്രാ​മീ​ണ​ർ നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​മാ​യി​രു​ന്നു ഈ ​സ​ഞ്ചാ​ര​മാ​ർ​ഗം. പെ​രി​യാ​റി​നാ​ലും കൈ​വ​ഴി​ക​ളാ​ലും ചു​റ്റ​പ്പെ​ട്ട തു​രു​ത്തി​ൽ​നി​ന്ന് പു​റം​ലോ​ക​ത്തേ​ക്ക് പോ​കാ​ൻ ക​ട​ത്തു​മാ​ത്ര​മാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യം.

ഒ​രു​കാ​ല​ത്ത് യാ​ത്ര-​ച​ര​ക്ക് വ​ഞ്ചി​െ​യ​യും കെ​ട്ടു​വ​ള്ള​ങ്ങ​െ​ള​യും ആ​ശ്ര​യി​ച്ചി​രു​ന്ന തു​രു​ത്തു​കാ​ര്‍ക്ക് ആ​ലു​വ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള മ​റ്റൊ​രു യാ​ത്ര​മാ​ര്‍ഗ​മാ​യി​രു​ന്നു റെ​യി​ല്‍വേ പാ​ലം. റെ​യി​ല്‍വേ പാ​ല​ത്തി​ലെ ട്രാ​ക്കി​നി​ട​യി​െ​ല ഒ​ന്ന​ര​യ​ടി മാ​ത്രം വീ​തി​യു​ള്ള ത​ക​ര ഷീ​റ്റി​ലൂ​ടെ ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ് നാ​ട്ടു​കാ​ർ ആ​ലു​വ​യി​ലേ​ക്ക് ന​ട​ന്നി​രു​ന്ന​ത്. കു​തി​ച്ചു പാ​ഞ്ഞെ​ത്തി​യ ട്രെ​യി​നു മു​ന്നി​ല്‍ പ​ല​പ്പോ​ഴും തു​രു​ത്ത്‌ വാ​സി​ക​ളി​ൽ പ​ല​ർ​ക്കും ജീ​വ​ന്‍ ബ​ലി​ക​ഴി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ട്രെ​യി​ൻ ത​ട്ടി മ​രി​ക്കാ​ന്‍ ഇ​ഷ്​​ട​മി​ല്ലാ​ത്ത​വ​ര്‍ പെ​രി​യാ​റി​ല്‍ ചാ​ടി മ​ര​ണം വ​രി​ച്ചു. ഇ​തി​ന് പ​രി​ഹാ​രം റെ​യി​ൽ​വേ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി ഒ​രു ന​ട​പ്പാ​ലം മാ​ത്ര​മാ​ണെ​ന്ന ആ​ശ​യം ഇ​തി​നി​ട​യി​ൽ പൊ​ന്തി​വ​ന്നു.

റെ​യി​​ൽ​വേ ന​ട​പ്പാ​ല​മെ​ന്ന ആ​ശ​യം മ​ന​സ്സി​ല്‍ കൊ​ണ്ടു​ന​ട​ന്ന നാ​ട്ടു​കാ​ര്‍ 1957 മു​ത​ല്‍ ഇ​തി​നാ​യി പ്ര​യ​ത്‌​നം ആ​രം​ഭി​ച്ചു. 1979ല്‍ ​റെ​യി​ല്‍വേ പാ​ല​ത്തി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന പൂ​ക്കു​ഞ്ഞ് സാ​ഹി​ബ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​തോ​ടെ ഫു​ട്പാ​ത്ത് നി​ര്‍മി​ച്ചേ മ​തി​യാ​കൂ എ​ന്ന നി​ല​യി​ലെ​ത്തി. ജ​ന​ങ്ങ​ൾ ര​ണ്ടും ക​ൽ​പി​ച്ച് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​മ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ചു. ട്രെ​യി​ൻ ത​ട്ടി മ​രി​ക്കു​ന്ന​തി​ലും ന​ല്ല​ത് സ​മ​രം ചെ​യ്ത് ര​ക്ത​സാ​ക്ഷി​യാ​കു​ന്ന​താ​ണെ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചു.

സ​ഞ്ചാ​ര സ്വാ​ത​ന്ത്ര​ത്തി​നാ​യി തു​രു​ത്ത് നി​വാ​സി​ക​ള്‍ ഒ​ന്ന​ട​ങ്കം സ​മ​ര​ഭൂ​മി​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത് 1980ലാ​ണ്. റെ​യി​ല്‍വേ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി കാ​ല്‍ന​ട​പ്പാ​ത വേ​ണ​മെ​ന്നാ​യി​രു​ന്നു തു​രു​ത്തു​കാ​രു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി ചീ​റി​പ്പാ​ഞ്ഞെ​ത്തി​യ ട്രെ​യി​നു മു​ന്നി​ല്‍ ഒ​രു​നാ​ട് ഒ​ന്ന​ട​ങ്കം അ​ണി​നി​ര​ന്നു. ആ​ലു​വ​യി​ല്‍ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ളാ​യി​രു​ന്നു സ​മ​രം ന​യി​ച്ച​വ​രി​ല്‍ ഏ​റെ​യും. സ​മി​തി നേ​താ​ക്ക​ളാ​യ ഒ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ ക​ര്‍ത്ത, മു​ഹ​മ്മ​ദ് ഈ​ട്ടു​ങ്ക​ല്‍, ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ പാ​പ്പാ​ളി, ടി.​കെ. ഹൈ​ദ്രോ​സ്, കി​ഴ​ക്കേ​വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍, എ.​കെ. മു​ഹ​മ്മ​ദാ​ലി, പി.​എ. അ​ലി​യാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു സ​മ​ര​നേ​താ​ക്ക​ള്‍.

എ​ന്നാ​ൽ, റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​ക​ളൊ​ന്നും ഫ​ലം ക​ണ്ടി​ല്ല. ഇ​തോ​ടെ സ​മ​ര​ത്തി​െൻറ ഗ​തി​മാ​റി. പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തി​െൻറ ഭാ​ഗ​മാ​യി റെ​യി​ല്‍വേ ന​ട​പ്പാ​ല​ത്തി​നാ​യി ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​രം ന​ട​ത്താ​മെ​ന്ന ആ​ശ​യം ഉ​യ​ർ​ന്നു​വ​ന്നു. ഇ​തിെൻറ ഭാ​ഗ​മാ​യി അ​ടു​ത്ത ദി​വ​സം പാ​ല​ത്തി​നോ​ട​ടു​ത്ത ചൊ​വ്വ​ര റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍നി​ന്ന്​ ഷൊ​ര്‍ണൂ​ര്‍-​കൊ​ച്ചി​ന്‍ എ​ക്‌​സ്​​പ്ര​സ്‌ നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ ട്രെ​യി​ന്‍ മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് സ​മ​ര​ക്കാ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. എ​ക്‌​സ്പ്ര​സ് വി​ജ​യ​ന്‍ എ​ന്ന​യാ​ൾ എ​ൻ​ജി​ന്‍ കാ​ബി​നി​ല്‍ ക​യ​റി ഡ്രൈ​വ​റെ​യും സ​ഹാ​യി​ക​ളേ​യും ട്രെ​യി​ന്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്​ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി.

ഇ​ത് അ​വ​ഗ​ണി​ച്ച​തോ​ടെ സ​മ​ര​ക്കാ​ര്‍ത​ന്നെ ട്രെ​യിെൻറ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. അ​വ​ർ ക​ല്‍ക്ക​രി വ​ണ്ടി​യി​ലെ തീ ​ക്ര​മേ​ണ അ​ണ​ച്ചു​കൊ​ണ്ടി​രു​ന്നു. ഇ​തി​നി​െ​ട റെ​യി​ല്‍വേ പാ​ല​ത്തി​ല്‍ തു​രു​ത്ത് നി​വാ​സി​ക​ൾ ജീ​വ​ൻ പ​ണ​യം​െ​വ​ച്ച് കു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

തീ ​അ​ണ​ക്ക​ൽ വി​ജ​യി​ച്ച​തി​നാ​ൽ സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും തൊ​ട്ട​രി​കി​ല്‍ തീ​വ​ണ്ടി നി​ന്നു. ഇ​തോ​ടെ​യാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ന്ന​ത്. പി​ന്നീ​ട് ച​ര്‍ച്ച​ക്ക്​ ത​യാ​റാ​യ അ​ധി​കാ​രി​ക​ള്‍ തു​രു​ത്തു​കാ​ര്‍ക്ക് ന​ട​പ്പാ​ലം നി​ര്‍മി​ച്ചു ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു. 1980ല്‍ത​ന്നെ ന​ട​പ്പാ​ലം നി​ര്‍മി​ച്ചു ന​ല്‍കി. രാ​ജ്യ​ത്ത് റെ​യി​ലി​നു സ​മാ​ന്ത​ര​മാ​യി ജ​ന​കീ​യ രീ​തി​യി​ല്‍ നേ​ടി​യെ​ടു​ത്ത ആ​ദ്യ​ത്തെ ന​ട​പ്പാ​ല​മാ​യി തു​രു​ത്ത് റെ​യി​ല്‍വേ ന​ട​പ്പാ​ലം.

തു​രു​ത്ത്, കി​ഴ​ക്കേ​ദേ​ശം, പു​റ​യാ​ർ, ഗാ​ന്ധി​പു​രം തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ് ഈ ​പാ​ലം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ പ്ര​ധാ​ന​മാ​യും ആ​ലു​വ ന​ഗ​ര​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ ത​ന്നെ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ് നി​ത്യേ​ന പാ​ലം വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് വരുന്ന​ത്.

പ​ണം അ​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത്​

ആ​ലു​വ: റെ​യി​ൽ​വേ​യു​ടെ പാ​ല​ത്തി​ന് ത​ങ്ങ​ൾ പ​ണം അ​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സെ​ബ മു​ഹ​മ്മ​ദാ​ലി 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ​ണം അ​ട​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് റെ​യി​ൽ​വേ​യു​ടെ ക​ത്തൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. പാ​ലം അ​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ല​ത്തി​ൽ ബോ​ർ​ഡ് ​െവ​ച്ച​തി​നെ തു​ട​ർ​ന്ന് ആ ​ഭാ​ഗ​ത്തെ വാ​ർ​ഡ് അം​ഗം ന​ഹാ​സ് ക​ള​പ്പു​ര​യി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​ക്ക് ന​ൽ​കി​യ ക​ത്തി​െൻറ പ​ക​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ അ​വ​ർ എ​ത്തി​ച്ച​ത്.

റെ​യി​ൽ​വേ പ​റ​യു​ന്ന ഭീ​മ​മാ​യ തു​ക ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നാ​കി​ല്ല. അ​ത് ന​ൽ​കേ​ണ്ട ബാ​ധ്യ​ത​യും പ​ഞ്ചാ​യ​ത്തി​നി​ല്ല. പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​പി, എം.​എ​ൽ.​എ എ​ന്നി​വ​രോ​ട് കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. പാ​ല​ത്തി‍െൻറ കാ​ര്യ​ത്തി​ൽ ഒ​രു ബാ​ധ്യ​ത​യു​മി​ല്ലെ​ന്നും അ​തി​നാ​ൽ പ​ണം അ​ട​ക്കി​ല്ലെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ ക​ഴി​ഞ്ഞ ദി​വ​സം 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നു. പാ​ലം അ​ട​ച്ചി​ടു​മെ​ന്ന റെ​യി​ൽ​വേ​യു​ടെ ഭീ​ഷ​ണി​യെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - thuruthu Residents fear losing their way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.