ആലുവ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ മേഖലയെ തകർക്കുന്നതിനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് അർബൻ ബാങ്ക് ജീവനക്കാർ നിൽപ്പ് സമരം നടത്തി. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, സൂപ്പർ ഗ്രേഡ് നടപ്പാക്കുക, 1:4 ചട്ടം റദ്ദ് ചെയ്യുക, പെൻഷൻ പ്രായം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ആലുവ അർബൻ സഹകരണ ബാങ്കിന് മുന്നിൽ സമരം നടത്തിയത്.
സംസ്ഥാന സെക്രട്ടറി വി.എ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജോയി റാഫേൽ മുഖ്യപ്രഭാഷണം നടത്തി. ആലുവ യൂനിറ്റ് വൈസ്പ്രസിഡന്‍റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ എം.ബി. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ധന്യ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൽ നിഷാദ്, യൂനിറ്റ് ഭാരവാഹികളായ കെ.എ. നൗഷാദ്, കെ.എ. ഫാസിൽ, പി.പി. പ്രൈമ, കെ.എസ്. റഷീദ്, ജെയ്സി കുര്യൻ, എം.എ. അരുൺ, റസീന, അരുൺകുമാർ, കെ.എസ്. സുനിൽകുമാർ കെ.കെ. സരസു, സുധീഷ് കപ്രശ്ശേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.