ബി​ജു സെ​ബാ​സ്​​റ്റ്യ​ൻ

യുവാവിന് പഞ്ചായത്ത്​ അംഗത്തിന്‍റെ ക്രൂരമർദനമെന്ന്​

അ​ങ്ക​മാ​ലി: യു​വാ​വി​നെ രാ​ത്രി​യി​ൽ പ​ഞ്ചാ​യ​ത്ത്​ അം​ഗം പ​ട്ടി​ക​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​താ​യി പ​രാ​തി. പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ള​വൂ​ർ ചെ​ട്ടി​കു​ന്ന് പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ച​ക്യ​ത്ത് വീ​ട്ടി​ൽ ബി​ജു സെ​ബാ​സ്​​റ്റ്യ​നാ​ണ് (37) മ​ർ​ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ബി​ജു​വി​െൻറ വീ​ടി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ ബി​ജു​വി​നെ ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​റ​ക്ക​ട​വ് 17ാം വാ​ർ​ഡ്​ അം​ഗം പൗ​ലോ​സ് ക​ല്ല​റ​ക്ക​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​തി​ന് കേ​സെ​ടു​ത്ത​താ​യി അ​ങ്ക​മാ​ലി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ൽ പ​തി​വാ​യി അ​തി​ർ​ത്തി​ത്ത​ർ​ക്ക​വും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​മു​ണ്ടാ​യ ത​ർ​ക്ക​വു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Tags:    
News Summary - The young man was brutally beaten by a panchayat member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.