ചീഞ്ഞുനാറി ബ്രഹ്മപുരം മാലിന്യ പ്ലാൻറ്​

പള്ളിക്കര: ബ്രഹ്മപുരത്ത് കോര്‍പറേഷന്‍ സ്ഥാപിച്ച മാലിന്യ പ്ലാൻറില്‍ ദുര്‍ഗന്ധം ശക്തമാകുന്നു. മഴ ശക്തമായതോടെയാണ് ദുര്‍ഗന്ധം വ്യാപിക്കാന്‍ തുടങ്ങിയത്. കരിമുകള്‍, അമ്പലമുകള്‍, ഇരുമ്പനം, പെരിങ്ങാല, പിണര്‍മുണ്ട, കാക്കനാട് ഭാഗങ്ങളിലെല്ലാം ദുര്‍ഗന്ധമാണ്.

ലോഡ് കണക്കിന് മാലിന്യമാണ് പ്ലാൻറില്‍ കൂടികിടക്കുന്നത്. വൈകുന്നേരങ്ങളിലാണ് ദുര്‍ഗന്ധം ശക്തമാകുന്നത്. പരിസരത്ത് വീടുകളില്‍ താമസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

കോര്‍പറേഷന്‍ മാലിന്യം കൂടാതെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യവും ബ്രഹ്മപുരത്താണ് തട്ടുന്നത്. പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ലോഡ് മാലിന്യങ്ങളാണ് കൂടിക്കിടക്കുന്നത്.ഇവിടെനിന്നും മലിനജലം കടമ്പ്രയാറിലേക്ക് ഒഴുകുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഡെങ്കിപ്പനി ഉൾപ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതും ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

അഞ്ചോളം പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും കുടിവെള്ളത്തിന് ഉള്‍പ്പെടെ ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്.

ചിത്രപ്പുഴയുടെയും കടമ്പ്രയാറി​െൻറയും മനക്കേകടവ് തോടി​െൻറയും സംഗമ സ്ഥലമാണ് ബ്രഹ്മപുരം.

എന്നിരിക്കെയാണ് കടമ്പ്രയാറിലേക്ക് മലിന ജലം തള്ളുന്നത്. പഴയ പ്ലാൻറ്​ സ്ഥാപിക്കുമെന്ന് പ്രഖ്യാപി​െച്ചങ്കിലും ഇതുവരെ നടപടിയായില്ല.

Tags:    
News Summary - Bramapuram plant waste plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.