കൊച്ചി: ഒരു വര്‍ഷത്തിനകം എറണാകുളം ജില്ലയെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകുമെന്നും വില്ലേജ് തലം മുതല്‍ കലക്ടറേറ്റ് വരെ ഇ- ഓഫിസ് സംവിധാനത്തിലേക്ക് സമ്പൂർണമായി മാറുമെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു.കാക്കനാട് കലക്ടറേറ്റില്‍ നടന്ന ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍മാരുടെയും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫയലുകള്‍ ആത്യന്തികമായി തീര്‍പ്പാക്കുന്ന അദാലത്തുകളായി ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം മാറണമെന്നും മന്ത്രി പറഞ്ഞു.കലക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു. ജില്ല വികസനകാര്യ കമീഷണര്‍ എ.ഷിബു, സബ്കലക്ടര്‍ പി.വിഷ്ണുരാജ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എസ്.ഷാജഹാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭൂമിയുടെ യഥാർഥ അവകാശികൾക്ക് പട്ടയം നൽകും -മന്ത്രി
കൂത്താട്ടുകുളം: ഭൂമിയുടെ യഥാർഥ അവകാശികൾക്ക് പട്ടയം നൽകുമെന്നും ഒരു വർഷത്തിനിടെ അരലക്ഷത്തിലധികം പേർക്ക് പട്ടയം നൽകിയതായും റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫിസിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിച്ചത്. കലക്ടർ ജാഫർ മാലിക് സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് ഷാജു അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.