കൊച്ചി: വാട്സ്ആപ്പിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച് കുടുങ്ങിയയാൾ അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി തടിയൂരി. ജില്ലയിലെ പ്രധാന മൊബൈൽ വിപണിയായ പെൻറ മേനക, ജി.സി.ഡി.എ േക്ലാംപ്ലക്സുകളിൽ ഏറെ കോവിഡ് കേസുകൾ സ്ഥിരീകരിെച്ചന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഓഡിയോ ക്ലിപ്പായി സന്ദേശം പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപെട്ട പെൻറ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. വ്യക്തിയെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 50,000 രൂപയുടെ സ്മാർട്ട്ഫോൺ പാരിതോഷികമായും പ്രഖ്യാപിച്ചു.
ഇതോടെ, വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ മാപ്പപേക്ഷ നടത്തുന്ന ഒരു ഓഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. എന്നാൽ, കുറ്റം സമ്മതിക്കാതെ കേസ് പിൻവലിക്കാൻ അസോസിയേഷൻ തയാറായില്ല. തുടർന്ന്, ഈ വ്യക്തി പൊലീസ് സ്റ്റേഷനിൽ വന്ന് കുറ്റം സമ്മതിച്ചു.
പെൻറ മേനകയിൽ സർവിസിന് കൊടുത്ത ഫോൺ തിരികെ വാങ്ങുന്നതിന് സുഹൃത്തുമായി സംസാരിച്ചപ്പോൾ 'അവിടെയാകെ കോവിഡാണ്' എന്ന മറുപടി ലഭിച്ചതാണ് വിനയായതെന്നാണ് ഇയാളുടെ മൊഴി. ഇതോടെ കോവിഡ് പ്രദേശത്ത് പടരുന്നതായി വോയ്സ് ക്ലിപ് ഇടുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി പെൻറ മേനക ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രഖ്യാപിച്ച പാരിതോഷിക തുകക്ക് തുല്യമായ തുക പിഴയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടപ്പിച്ച ശേഷമാണ് കേസ് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.