ചെങ്ങമനാട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ഡ്രൈവര്‍ പാമ്പുകടിയേറ്റ് ജീവഹാനി സംഭവിെച്ചന്ന വാര്‍ത്ത പൊലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി.
ദേശം കുന്നുംപുറം ധനലക്ഷ്മി ബാങ്കിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. ആലങ്ങാട് കോട്ടപ്പുറം സ്വദേശിയുടെ കാറിലാണ് സ്റ്റിയറിങ്ങില്‍നിന്ന് പിടിവിട്ട് ഡ്രൈവര്‍ വായില്‍നിന്ന് നുരയും പതയും വന്ന് സീറ്റില്‍ തളര്‍ന്ന് കിടക്കുകയും ഒപ്പം ബോണറ്റില്‍ കുടുങ്ങി തല പുറത്തായ പാമ്പിനെ ചത്ത നിലയിലും കണ്ടത്. സമീപവാസികളും യാത്രക്കാരും അറിയിച്ചതനുസരിച്ച് നെടുമ്പാശ്ശേരി പൊലീസ് സ്ഥലെത്തത്തിയെങ്കിലും കാറിനകം പരിശോധിക്കാന്‍ മടിച്ചു.
ആംബുലന്‍സ് വരുത്തി നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവറെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കാറില്‍ കെണ്ടത്തിയ പാമ്പിനെ ആശുപത്രിയിെലത്തിക്കാന് ശ്രമം തുടരുന്നതിനിടെ ഡ്രൈവര്‍ക്ക് ബോധം തെളിയുകയും മേല്‍വിലാസം വെളിപ്പെടുത്തുകയും ചെയ്തു. അമിതമായി മദ്യപിച്ചതോ വിഷം അകത്ത് ചെന്നതോ ആകാം ഡ്രൈവര്‍ അവശനാകാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ വ്യക്തമായ വിവരം അറിവായിട്ടില്ല. അപകടനില തരണം ചെയ്തു. ഡ്രൈവര്‍ രക്ഷപ്പെട്ടതോടെ പാമ്പിനെ ആശുപത്രിയിെലത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഉപേക്ഷിച്ചു.
മരത്തിലൂടെ സഞ്ചരിക്കുന്ന പാമ്പിനെയാണ് കാറില്‍ കണ്ടതെന്നും ദിവസങ്ങള്‍ക്കുമുമ്പ് കാറില്‍ വീണ പാമ്പാണിതെന്നുമാണ് സംശയിക്കുന്നത്. ഏതായാലും പാമ്പും ഡ്രൈവര്‍ അവശനായതും തമ്മില്‍ ബന്ധമില്ലെന്ന് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.