കിഴക്കമ്പലം: കടമ്പ്രയാറിന്റെ കൈവരികളിലും കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ തോടുകളിലും ബാറ്ററി ഉപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമാകുന്നു. ഇതോടെ ചെറുമീനുകൾ ഉൾപ്പെടെ മീനുകൾ വ്യാപകമായി ചത്തുപൊങ്ങുന്നുണ്ട്. ചൂണ്ടയിട്ട് മീൻപിടിക്കുന്നവർക്ക് പോലും മീൻ കിട്ടാത്ത സ്ഥിതിയുണ്ട്.
ചിലയിടങ്ങളിൽ മീൻപിടിക്കുന്നതിന് വിഷം കലർത്തുന്നതായും നാട്ടുകാർ പറഞ്ഞു. ബാറ്ററിയിൽനിന്നുള്ള വൈദ്യുതി വെള്ളത്തിലേക്ക് പ്രവഹിപ്പിച്ചുള്ള മീൻപിടിത്തമാണ് മത്സ്യസമ്പത്തിന് ഏറെ ദോഷകരമാകുന്നത്. വലിയ വാഹനങ്ങളിലെ ബാറ്ററികൾകൊണ്ട് മീൻ പിടിക്കാനുള്ള പ്രത്യേക സംവിധാനം 5000 മുതൽ 7800 രൂപയോളം മുടക്കിയാണ് ഇത്തരക്കാർ സജ്ജമാക്കുന്നത്.
വൈദ്യുതി പ്രവഹിപ്പിക്കുന്നത് വഴി മീനുകൾ പിടഞ്ഞുചാകും. വലിയ മീനുകൾ മയങ്ങിപ്പോകും. ഇവയെ ലക്ഷ്യമിട്ടാണ് ഇത്തരക്കാർ എത്തുന്നതെങ്കിലും പ്രദേശത്തെ ചെറുമീനുകളടക്കം ചത്തുപൊങ്ങും. ഇവ വെള്ളത്തിൽ കിടന്ന് അഴുകി വെള്ളം മലിനമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.