അഞ്ചര കിലോ കഞ്ചാവ് പിടികൂടിയ സംഭവം; രണ്ട്​ പേർ കൂടി പിടിയിൽ

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

അഞ്ചര കിലോ കഞ്ചാവ് പിടികൂടിയ സംഭവം; രണ്ട്​ പേർ കൂടി പിടിയിൽ

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ൽ ര​ണ്ടാ​ഴ്ച മു​മ്പ് അ​ഞ്ച​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ കൂ​ടി പ​ള്ളു​രു​ത്തി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. നേ​ര​ത്തേ അ​റ​സ്റ്റ്​ ചെ​യ്ത പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പ​ട​പ്പ് പൈ ​റോ​ഡ് കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (22), പെ​രു​മ്പ​ട​പ്പ് എം.​എ മാ​ത്യൂ റോ​ഡ് ന​ടു​വി​ല ത​റ വീ​ട്ടി​ൽ ദാ​വീ​ദ് (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഞ്ചാ​വ് പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് ഒ​ളി​വി​ൽ പോ​യ ഇ​വ​ർ തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​ത​റി​ഞ്ഞ് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ പ്ര​തി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ട് പേ​ർ കാ​ക്ക​നാ​ട് ജ​യി​ലി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൾ ജു​വ​നൈ​ൽ ഹോ​മി​ലു​മാ​ണു​ള്ള​ത്. ഇ​വ​രി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ട് വി​ട്ടി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ നി​ല​വി​ൽ അ​ഞ്ച്​ പേ​രെ പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Five and a half kilos of ganja seized; two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.