മൂവാറ്റുപുഴ: യു.ഡി.എഫ് ഉരുക്കുകോട്ടയായ മൂവാറ്റുപുഴ നിയമസഭ മണ്ഡലം നാലുതവണ മാത്രമാണ് ഇടത്തോട്ട് ഒഴുകിയിട്ടുള്ളത്. സപ്തകക്ഷി മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ട 1967ൽ സി.പി.ഐ നേതാവായിരുന്ന പി.വി. എബ്രഹാമാണ് ആദ്യം മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. കോൺഗ്രസിലെ കെ.സി. പൈലിയെ 21,333 വോട്ടിനാണ് എബ്രഹാം പരാജയപ്പെടുത്തിയത്. പിന്നീട് '87ലെ തരംഗത്തിൽ സി.പി.ഐ സ്വതന്ത്രൻ ഡോ. എ.വി. ഐസക്കിലൂടെ ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിച്ചു.
തുടർച്ചയായി രണ്ടുതവണ ജയിച്ച കേരള കോൺഗ്രസിലെ വി.വി. ജോസഫിനെ 43,970 വോട്ടിന് പരാജയപ്പെടുത്തിയാണ് ഐസക് വിജയിച്ചത്. മൂന്നാം അങ്കത്തിനിറങ്ങിയ ജോസഫ് പരാജയപ്പെട്ടതോടെ മത്സരംഗത്തുനിന്നുതന്നെ മാറി. രണ്ട് പതിറ്റാണ്ടിനുശേഷം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സി.പി.ഐ നേതാവ് ബാബു പോൾ മണ്ഡലം പിടിച്ചടക്കി. 2016ലെ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി സി.പി.ഐ യുവ നേതാവ് എൽദോ എബ്രഹാം മണ്ഡലം ഇടതിനൊപ്പം ചോർത്തു.മണ്ഡലം രൂപവത്കൃതമായശേഷം നടന്ന 15 തെരഞ്ഞെടുപ്പിൽ 11 തവണയും ജയിച്ചത് യു.ഡി.എഫാണ്. കൂടുതലും കേരള കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു.
ഇടതുമുന്നണി സി.പി.ഐക്ക് നൽകിയ മണ്ഡലത്തിൽ ഏറെ തവണയും സ്വതന്ത്രരെ കളത്തിലിറക്കാനാണ് പാർട്ടി ശ്രമിച്ചത്. റബർ, പൈനാപ്പിൾ കാർഷിക മേഖല കൂടുതലുള്ള മണ്ഡലത്തിൽ വിളകളുടെ വിലയിടിവാണ് തെരഞ്ഞെടുപ്പ് വിഷയമാവുക. മൂവാറ്റുപുഴ ടൗൺ വികസനവും മുറിക്കൽ ബൈപാസ് പൂർത്തിയാക്കാനാകാത്തതും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനായിരുന്നു മണ്ഡലത്തിൽ മേൽകൈ. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 പഞ്ചായത്തിൽ ഒമ്പതും നഗരസഭയും യു.ഡി.എഫ് നേടി. ഈ പശ്ചാത്തലത്തിൽ ശുഭപ്രതീക്ഷയിലാണ് മുന്നണി.
െതരഞ്ഞെടുപ്പ് ചരിത്രം
1957 കെ.എം. ജോർജ് (കോൺഗ്രസ്) കുരുവിള മത്തായി 3232
1960 കെ.എം. ജോർജ് (കോൺഗ്രസ്) കെ.സി. എബ്രഹാം 12,613 1965 എം.ടി. പത്രോസ് (കേരള.കോൺ) ഇ.പി. പൗലോസ് 4270
1967 പി.വി. എബ്രഹാം (സി.പി.െഎ) കെ.സി. പൈലി 5933
1970 പെണ്ണമ്മ ജേക്കബ് (സ്വതന്ത്ര) പി.വി. എബ്രഹാം 2124
1977 പി.സി. ജോസഫ് (കേരള.കോൺ) സണ്ണി മണ്ണത്തൂക്കാരൻ 4645
1980 വി.വി. ജോസഫ് (കേ.കോ ജെ.) ജോണി നെല്ലൂർ 3521
1982 വി.വി. ജോസഫ് (കേ.കോ ജെ.) ഐസക് വർക്കി 3059
1987 എ.വി.ഐസക് (ഇടത് സ്വത) വി.വി. ജോസഫ് 3456
1991 ജോണി നെല്ലൂർ (കേ.കോ എം) എ.വി. ഐസക് 3779
1996 ജോണി നെല്ലൂർ (കേ.കോ ജെ.) പി.എം. തോമസ് 9696
2001 ജോണി നെല്ലൂർ (കേ.കോ ജേ.) ജോർജ് കുന്നപ്പിള്ളി 8893
2006 ബാബു പോൾ (സി.പി.ഐ) ജോണി നെല്ലൂർ 13,282
2011 ജോസഫ് വാഴക്കൻ (കോൺഗ്രസ്) ബാബുപോൾ 5163
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.