മൂവാറ്റുപുഴ: വെള്ളം ചോദിച്ചെത്തിയശേഷം വീട്ടമ്മയെ കുത്തിവീഴ്ത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പിടിയിലായ കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷ് മൂന്നുദിവസം മുമ്പും ഇവരുടെ വീട്ടിൽ വഴിചോദിച്ച് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കവർച്ച ലക്ഷ്യമിട്ട് എത്തിയ ഇയാൾ വീട്ടിൽ പുരുഷന്മാരുെണ്ടന്ന് കണ്ടതോടെ വഴിയുംചോദിച്ച് വീട്ടമ്മയുടെ കൈയിൽനിന്ന് വെള്ളവും വാങ്ങിക്കുടിച്ച ശേഷം മടങ്ങി. സമീപത്തെ പല വീടുകളിലും വെള്ളംചോദിച്ച് ഇയാൾ എത്തിയിരുന്നു.
എന്നാൽ, എല്ലാ വീടുകളിലും പുരുഷന്മാരുണ്ടായിരുന്നതിനാൽ മോഷണം നടത്താതെ മടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ വീണ്ടും കല്ലൂർക്കാട് തഴുവംകുന്നിൽ എത്തി പല വീടുകളിലും കയറിയെങ്കിലും കൂടുതൽ ആളുകൾ ഉള്ളതുകൊണ്ട് മടങ്ങുന്നതിനിടെയാണ് ജല്ലറി ഉടമയുടെ വീട്ടിൽ എത്തിയത്.
തലേദിവസം എത്തിയപ്പോൾ പോർച്ചിൽ കാറുണ്ടായിരുന്നു. എന്നാൽ, വെള്ളിയാഴ്ച കാറിെല്ലന്നു കണ്ടതോടെ മറ്റാരും വീട്ടിലിെല്ലന്ന് മനസ്സിലാക്കി വീട്ടിൽ കയറി വീട്ടമ്മയെ കുത്തിവീഴ്ത്തി ആഭരണങ്ങളും മറ്റുമായി കടക്കുകയായിരുെന്നന്ന് ചോദ്യംചെയ്യലിൽ പ്രതി മൊഴി നൽകി. ഗിരീഷ് ഇതിനുമുമ്പ് സമാനമായ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനിടെ ശനിയാഴ്ച മോഷണം നടന്ന വീട്ടിൽ ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി. പൊലീസ് പിടിയിലാകുംമുമ്പ് എറിഞ്ഞുകളഞ്ഞ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനും ശ്രമം ആരംഭിച്ചു.
ഇതിനായി ഗിരീഷുമായി തിരച്ചിൽ നടത്തി. കോട്ടയത്തെ വീട്ടിൽനിന്ന് 15 വർഷം മുമ്പ് തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ തമിഴ്നാട്ടിലും ആന്ധ്രയിലും വർഷങ്ങളോളം താമസിച്ച ശേഷമാണ് കേരളത്തിൽ മടങ്ങിയെത്തിയത്. തുടർന്ന് മൂന്നുവർഷം മുമ്പ് വിവാഹത്തിനുശേഷം നെല്ലിമറ്റത്ത് താമസമാരംഭിക്കുകയായിരുന്നു. തമിഴ്നാട്ടിലും മറ്റുമുള്ള ബിസിനസുകളിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽനിന്ന് പണം വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.
ഈ പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. ഇത്തരത്തിൽ പണം കിട്ടാതെവന്നതോടെയാണ് മോഷണം നടത്താൻ തീരുമാനിച്ചത്. ഇതിനായി ഒരാഴ്ചമുമ്പ് തൊടുപുഴയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ശേഷമാണ് മോഷണത്തിന് പദ്ധതി ആസൂത്രണം ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.