കൊച്ചി: വീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ഒളിവിൽപോയ ഇടപ്പള്ളി വനിത ക്ഷേമ സമിതി അധ്യക്ഷ സെലിനുവേണ്ടി തിരച്ചിൽ ഊർജിതം. ഇവരുടെ ഭർത്താവ് ഇടപ്പള്ളി സ്വദേശി പോൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സെലിൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. പോൾ റിമാൻഡിലാണ്. ഇടപ്പള്ളി ആസ്ഥാനമാക്കി സെലിൻ വനിത ക്ഷേമസമിതി എന്ന സംഘടന നടത്തിയിരുന്നു.
15 വയസ്സ് മുതൽ ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. ജോലിക്കുവന്ന കാലം മുതൽ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഉപദ്രവം സഹിക്കവയ്യാതായതോടെ കഴിഞ്ഞ ദിവസം പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് വനിത സെല്ലിൽനിന്ന് ഉദ്യോഗസ്ഥരെത്തി മൊഴി രേഖപ്പെടുത്തി. പെൺകുട്ടി ആലുവയിലെ സംരക്ഷണകേന്ദ്രത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.