മലയാറ്റൂര്‍: എട്ടാം വാര്‍ഡില്‍ പകര്‍ച്ചവ്യാധി മൂലം പശുക്കള്‍ ചത്തൊടുങ്ങുന്നു. മംഗലത്ത്പറമ്പി മോഹനന്റെ ഫാമില്‍ 18 പശുക്കളാണ് ഉണ്ടായിരുന്നത്. ജനുവരിയില്‍ കുളമ്പ് രോഗത്തിന് പശുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ഇത് ഫലിക്കാതെ ഏഴ് പശുക്കള്‍ കഴിഞ്ഞ ദിവസങ്ങളായി ചത്തു.
ഇത് കൂടാതെ ടൈറ്റലേറിയക്കും (ചൂട് കൂടുന്നത് കൊണ്ട് രക്തം കട്ടയാകുന്ന രോഗം) പ്രതിരോധ കുത്തിവെപ്പ് എടുത്തു. എന്നാല്‍, ഈ രോഗം ബാധിച്ച് ലക്ഷം രൂപയോളം വില വരുന്ന പശുവും ചത്തു. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പശുക്കള്‍ ചാകുന്നത് ക്ഷീരകര്‍ഷകരില്‍ പരിഭ്രാന്തി പടര്‍ത്തുന്നു. സര്‍ക്കാര്‍ ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് പൊതുപ്രവര്‍ത്തകരായ ടി.ഡി സ്റ്റീഫന്‍, നെല്സന് മാടവന എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.