കാഞ്ഞൂര്‍: കരയിലും വെള്ളത്തിലും ഓടിക്കാവുന്ന വാഹനവുമായി ജെയിന്‍രാജ്. കാഞ്ഞൂര്‍ പാറപ്പുറം അമ്മുപ്പിള്ളി വീട്ടില്‍ ജെയിന്രാജാണ് ഓമ്നി വാന്‍ രൂപകൽപന ചെയ്ത് 65 എച്ച്.പിയുടെ സെന്‍ എൻജിന് ഘടിപ്പിച്ച് കരയിലും വെള്ളത്തിലും ഓടിക്കാവുന്ന വാഹനമാക്കിയത്.
പത്താം ക്ലാസില്‍ പഠനം നിർത്തിയെങ്കിലും വാഹനങ്ങളോട് വലിയ കമ്പമായിരുന്നു. വാട്ടര്‍ ജെറ്റ് ഘടിപ്പിച്ച വാഹനം കരയിലൂടെ ഓടിച്ച് നേരെ വെള്ളത്തില്‍ ഇറക്കുകയും തിരിച്ച് സമാനമായ രീതിയില്‍ കരയില്‍ കയറ്റുകയും ചെയ്യാവുന്ന രീതിയാണ്. വല്ലംകടവ്-പാറപ്പുറം പാലത്തിന് സമീപം വാഹനം കാണാന്‍ നിരവധിപേരാണ് എത്തുന്നത്. എസ്കവേറ്ററുകള്‍, ടിപ്പറുകള്‍ എന്നിവ വാടകക്ക് നൽകുന്ന ജോലിയാണ് ജെയിന്രാജിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.