ഗൗ​തം​കൃ​ഷ്ണ അ​ല​ക്‌​സ് മാ​ര്‍ട്ടി​ന്‍ ആ​കാ​ശ് അ​ഭി​ജി​ത്ത് ഗോ​കു​ല്‍ ശി​വ​പ്ര​സാ​ദ്

പെൺസുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേർ അറസ്റ്റിൽ

കാ​ല​ടി: പെ​ണ്‍സു​ഹൃ​ത്തി​ന് സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഏ​ഴു പേ​ർ പി​ടി​യി​ൽ. മ​റ്റൂ​ര്‍ ഇ​ളം​തു​രു​ത്തി​ല്‍ ഗൗ​തം കൃ​ഷ്ണ (24), ക​ല്ലു​ങ്ക​ല്‍ വീ​ട്ടി​ല്‍ അ​ല​ക്‌​സ് (22), ചെ​മ്മ​ന്തൂ​ര്‍ ശി​വ​പ്ര​സാ​ദ് (25), അ​ങ്ക​മാ​ലി പു​ളി​യ​നം മാ​മ്പ്ര​ക്കാ​ട്ടി​ല്‍ ഗോ​കു​ല്‍ (25), മ​റ്റൂ​ര്‍ ക​പ്ര​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് (19), വേ​ലം പ​റ​മ്പി​ല്‍ ആ​കാ​ശ് (20), പ​യ്യ​പ്പി​ള്ളി മാ​ര്‍ട്ടി​ന്‍ (20) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

13ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. അ​യ്യ​മ്പു​ഴ സ്വ​ദേ​ശി​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഗൗ​ത​മി​ന്‍റെ സു​ഹൃ​ത്തി​ന് മെ​സേ​ജ് അ​യ​ച്ചെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​റ്റൂ​ര്‍ ഭാ​ഗ​ത്തു​ള്ള റ​സ്റ്റോ​റ​ന്റി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​വി​ടെ വ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വും സു​ഹൃ​ത്തും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് ചി​കി​ത്സ തേ​ടി​യ ശേ​ഷം മ​റ്റൂ​രു​ള്ള സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി. പു​ല​ര്‍ച്ചെ മൂ​ന്നി​ന് അ​ക്ര​മി സം​ഘം മ​റ്റൂ​രി​ലെ വീ​ട്ടി​ലെ​ത്തി യു​വാ​വി​നെ ബ​ല​മാ​യി ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴി​യി​ലെ​ത്തി​ച്ചു. യു​വാ​വി​ന്റെ ബൈ​ക്കും ത​ട്ടി​യെ​ടു​ത്തു. തു​ട​ര്‍ന്ന് വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി​യും വ​ടി കൊ​ണ്ട​ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Attempt to murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.