കാലടി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള നിർധന കുടുംബത്തിലെ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മരോട്ടിച്ചോട് ഒന്നാം വാര്‍ഡില്‍ ബ്ലാവേലി വീട്ടില്‍ മാധവന്റെ മകൻ രതീഷാണ് ചികിത്സ സഹായം തേടുന്നത്. ഇരുചക്ര വാഹനാപകടത്തിൽപെട്ട് ഗുരുതര പരിക്കുകളോടെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലാണ്.
തലക്ക് ഗുരുതര പരിക്കേറ്റ രതീഷിന് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 21 ലക്ഷം രൂപ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാന്‍ എന്നിവര്‍ രക്ഷാധികാരികളും പഞ്ചായത്തംഗം പി.കെ. കുഞ്ഞപ്പന് ചെയര്‍മാനും വാര്‍ഡ് മെംബര്‍ സരിത ബൈജു കണ്‍വീനറുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ മറ്റൂര്‍ ബ്രാഞ്ചില്‍ മാതാവ് വി.കെ. ദേവയാനി, വാര്‍ഡ് മെംബര്‍ സരിത ബൈജു എന്നിവരുടെ പേരില്‍ ജോയന്റ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 6256010OOO4841, IFSC Code: BARBoVVJMATT.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.