കാലടി: ഏഴാറ്റുമുഖം ഭാഗത്ത് കാട്ടാനകളെ പ്രകോപിപ്പിച്ച് റീല്‍സ് എടുക്കാന്‍ ശ്രമിക്കുന്നവരുടെ തിക്കുംതിരക്കും വര്‍ധിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് ആശങ്ക. കാലടി പ്ലാന്റേഷന് കോര്‍പറേഷന്റെ എണ്ണപ്പന തോട്ടങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങുന്ന കുട്ടിയാനകള്‍ അടക്കമുള്ളവയുടെ അടുത്തുചെന്ന് അപകടകരമായ രീതിയില്‍ റീല്‍സ് എടുക്കാനും വിഡിയോ അപ്ലോഡ് ചെയ്യാനും വരുന്ന യൂട്യൂബർമാർ അടക്കമുള്ളവര്‍ നിരവധിയാണ്.
പ്രകൃതിഗ്രാമത്തിന് സമീപം പലപ്പോഴും ആനകള്‍ കൂട്ടത്തോടെ റോഡരികില്‍ വന്ന് എണ്ണപ്പനകളും പുല്ലും ഭക്ഷിക്കാറുണ്ട്. ആനകളെ പ്രകോപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പല യൂട്യൂബര്‍മാരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കൂട്ടത്തോടെ റോഡില്‍ ഓടിയെത്തുന്ന ആനകള്‍ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെടുത്തിയ ശേഷമാണ് ശാന്തരായി വീണ്ടും തോട്ടത്തിലേക്ക് കയറിപ്പോകുന്നത്.
ഈ സമയമെല്ലാം തൊഴിലാളി ലയങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളും മറ്റ് വാഹനങ്ങളും പലതവണ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.