കളമശ്ശേരി: കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിയതറിഞ്ഞ് രക്ഷക്കെത്തിയ അഗ്നിരക്ഷാസേനയെ വട്ടംചുറ്റിച്ചു മുട്ടനാട്. നഗരസഭ 22ാം വാർഡ് ഹിദായത്ത് നഗറിൽ ആണിത്തോട്ടത്തിൽ എ.എം. ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷേഡിൽ കുടുങ്ങിയ മുട്ടനാടാണ് അഗ്നിരക്ഷാസേനയെ വട്ടംചുറ്റിച്ചത്.
അഞ്ചംഗ കുടുംബം താമസിക്കുന്ന കെട്ടിടത്തിൽ ആട് കുടുങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാസേന രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സേനാംഗങ്ങൾക്കു നേരെ തിരിഞ്ഞ് കുത്താൻ ശ്രമിച്ചു. കൂടാതെ കെട്ടിടത്തിന് ചുറ്റും ഓടിനടന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പിന്നീട് കയർ ഉപയോഗിച്ച് കെട്ടിയാണ് രക്ഷിച്ചത്. ഏലൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് ഇൻ ചാർജ് എം.വി. സ്റ്റീഫന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം. മഹേഷ്, എം.എസ്. ശ്യാംകുമാർ, ഇ.കെ. സജിത് കുമാർ, കെ.ആർ. സുനിൽകുമാർ, ജയിംസ് എന്നിവരാണ് ആടിനെ താഴെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.