കളമശ്ശേരി: മെഡിക്കൽ കോളജ്, ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. ആലുവ, തായിക്കാട്ടുകര, കുന്നത്തേരി സ്വദേശികളായ കടവിൽ വീട്ടിൽ, അബു താഹിർ, (26), ആറുകണ്ണി തൊണ്ടിപ്പറമ്പിൽ നാസിഫ് നാസർ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 34 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി രാവിലെ മുതൽ കൊച്ചിയുടെ വിവിധ സ്റ്റേഷൻ പരിധിയിൽ ഡാൻസാഫും അതത് സ്റ്റേഷൻ പൊലീസും രഹസ്യപരിശോധനകൾ നടത്തുന്നതിനിടെ കളമശ്ശേരി പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇടപ്പള്ളി, കളമശ്ശേരി, മെഡിക്കൽ കോളജ് ഭാഗങ്ങളിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന മുഖ്യപ്രതികളിൽ രണ്ടുപേരാണ് പിടിയിലായത്. കോയമ്പത്തൂരിൽ പഠിക്കുന്ന ഇവരുടെ സുഹൃത്ത് ഇടനിലക്കാരനായി നിന്നാണ് പ്രതികൾക്ക് വാങ്ങിക്കൊടുക്കുന്നത്.
ലഹരി ഉപഭോക്താക്കൾക്കിടയിൽ ‘അറയ്ക്കൽ അബു’ എന്നറിയപ്പെടുന്ന അബു താഹിറിനെ കളമശ്ശേരി പൊലീസ് എം.ഡി.എം.എയുമായി പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യത്തിലിറങ്ങിയത്. നാർകോട്ടിക് സെൽ അസി.കമീഷണർ, കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ കളമശ്ശേരി ഇൻസ്പെക്ടർ, വിപിൻദാസ് അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.