ആലുവ: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. ആലുവ പേങ്ങാട്ടുശ്ശേരി എം.ഇ.എസ് ഷഹീദന്മാർ ജാറത്തിന് സമീപം കനാൽബണ്ട് പുറമ്പോക്കിൽ താമസിക്കുന്ന താണിയിൽ അബ്ദുൽ റഹ്മാനാണ് (അന്ത്രു- 55) സഹായം തേടുന്നത്.
ഇരു വൃക്കകളും തകരാറിലായതിനാൽ പെട്ടന്ന് മാറ്റി െവക്കേണ്ട അവസ്ഥയാണ്. മുമ്പ് ഒരു പ്രാവശ്യം അന്ത്രുവിന്റെ കിഡ്നി മാറ്റിെവച്ചതാണ്. ആ കിഡ്നി തന്നെയാണ് വീണ്ടും മാറ്റിെവക്കേണ്ട അവസ്ഥയിലുള്ളത്. ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുേന്നാട്ട് പോകുന്നതിനിടയിലാണ് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അബ്ദുൽ റഹ്മാന്റെ കിഡ്നി വീണ്ടും തകരാറിലായത്. ഇതോടെ കുടുംബത്തിന്റെ വരുമാന മാർഗവും നിലച്ചു.
നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്താലാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ ജീവിതം വേദനയില്ലാതെ മുേന്നാട്ട് കൊണ്ടുപോകാൻ കഴിയൂ. ചികിത്സക്ക് പണം കണ്ടെത്താൻ അബ്ദുൽ റഹ്മാൻ (അന്ത്രു) ചികിത്സ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.
അൻവർ സാദത്ത് എം.എൽ.എ, എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ഖാദർ (9745047100), അഡ്വ. വി. സലീം (രക്ഷ.), അബ്ദുൾ ഖലീൽ (ചെയ.- 9447139333), ടി.പി. നൗഷാദ് (കൺ.- 9895821314) എന്നിവരാണ് ഭാരവാഹികൾ. ഭാര്യ ഉമ്മുകുൽസുവിന്റെ പേരിലാണ് ഫെഡറൽ ബാങ്ക് ചുണങ്ങംവേലി ശാഖയിൽ അക്കൗണ്ടുള്ളത്. അക്കൗണ്ട് നമ്പർ: 16920100068015, ഐ.എഫ്.എസ്.സി: FDRL0001692. ഗൂഗ്ൾ പേ നമ്പർ: 8848472355 (ഉമ്മുകുൽസു).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.