അന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ സ്വീകരിച്ച കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥർ
കൊച്ചി: കേസ് അന്വേഷണ മികവിന് പ്രഖ്യാപിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ഏറ്റുവാങ്ങി പൊലീസുദ്യോഗസ്ഥർ. കൊച്ചി സിറ്റി പൊലിസ് കമീഷണറേറ്റിലെ 12 പൊലീസുദ്യോഗസ്ഥരാണ് ബാഡ്ജ് ഓഫ് ഹോണറിന് അർഹരായത്.
സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം, അഡീഷനൽ പൊലീസ് കമീഷണർ കെ.പി. ഫിലിപ്പ്, ഡെപ്യുട്ടി പൊലീസ് കമീഷണർ ഐശ്വര്യ ഡോംഗ്രേ, അസി. പൊലീസ് കമീഷണർ കെ. ലാൽജി, പൊലീസ് ഇൻസ്പെക്ടർ എം. മനോജ്, സബ് ഇൻസ്പെക്ടർ എം. പ്രദീപ്കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ എ.കെ. സന്തോഷ് കുമാർ, ജി.എസ്. അരുൺ, വിനോദ് കൃഷ്ണ, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് അനിരുദ്ധൻ, എ. അജിലേഷ്, മാഹിൻ അബൂബക്കർ എന്നിവരാണ് അംഗീകാരം ഏറ്റുവാങ്ങിയത്.
ഏലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കമ്പനിപ്പടിയിലുള്ള ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് സ്ട്രോങ് റൂം പൊളിച്ച് മൂന്ന് കിലോ സ്വർണവും 25 കിലോ വെള്ളിയും മോഷ്ടിച്ച കേസിലെ അന്വേഷണ മികവിനാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. യാതൊരു തുമ്പുമില്ലാതിരുന്ന കേസിൽ രണ്ട് ലക്ഷത്തിലധികം ഫോൺ കാളുകളും 100 സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വിദഗ്ധമായാണ് അന്വേഷണം നടത്തിയത്. തുടർന്ന് രാജ്യം വിടാൻ ശ്രമിച്ച പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് സാഹസികമായിട്ടായിരുന്നു പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.