കാക്കനാട്: തൃക്കാക്കരയിൽ ലൈസൻസില്ലാതെ 16 ടർഫ് പ്രവർത്തിക്കുന്നതായി നഗരസഭ കണ്ടെത്തി. ‘തൃക്കാക്കരയിൽ ടർഫുകൾ യഥേഷ്ടം. കണക്കുകളിൽ നാലെണ്ണം മാത്രം’ എന്ന തലക്കെട്ടോടെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് നഗരസഭ വൈസ് ചെയർമാൻ പി.എം. യൂനുസിന്റെ നിർദേശത്തെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. നഗരസഭ പരിധിയിൽ വിവിധ വാർഡുകളിൽ 26 ടർഫ് പ്രവർത്തിക്കുന്നതായി കണ്ടെത്തുകയും ഇതിൽ എട്ടെണ്ണത്തിന് നഗരസഭ ലൈസൻസും രണ്ടെണ്ണത്തിന് ചെറുകിട സംരംഭക ലൈസൻസുള്ളതായും കണ്ടെത്തി.
നേരത്തേ വിവരാവകാശ നിയമപ്രകാരം തന്ന രേഖയിൽ നാല് ടർഫാണ് പ്രവർത്തിക്കുന്നതെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. നഗരസഭയുടെ പല വാര്‍ഡിലും വീടുകളോട് ചേർന്ന് ടര്‍ഫുകള്‍ പൊട്ടിമുളക്കുന്നത് പ്രദേശവാസികള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപങ്ങളും ഉണ്ടായിരുന്നു. ടർഫുകൾക്ക് ലൈസന്‍സുണ്ടോ, പ്രവര്‍ത്തിക്കുന്ന സമയം എപ്പോഴാണ്, പ്രഫഷനല്‍ ടാക്സ് അടക്കുന്നുണ്ടോ, ടോയ്ലറ്റ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡായി തിരിച്ചാണ് ഒരോ വാർഡിലും പരിശോധന നടന്നത്. നഗരസഭ റവന്യൂ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ലൈസൻസില്ലാത്ത ടർഫുകൾ സന്ദർശിച്ച് നോട്ടീസ് നൽകി ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് നഗരസഭ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.