കൊച്ചി: ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ൻമെൻറ് സോണുകളാക്കി. കോവിഡ് ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളാണിവ. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട് - പുത്തന്‍കുരിശ്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകളിലാണ് കര്‍ശന നിയന്ത്രണം.
കണ്ടെയ്ൻമെൻറ് സോണിലുള്ളവര്‍ പുറത്തുള്ളവരുമായി ഇടപെടുന്നത് പരമാവധി നിയന്ത്രിക്കും. നിര്‍മാണ മേഖലയിലടക്കം തൊഴിലാളികള്‍ക്ക് അതത് വളപ്പില്‍തന്നെ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. 26.54ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൂര്‍ണിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സി.എഫ്.എല്‍.ടി.സികള്‍ ആരംഭിക്കും.
ആശുപത്രികളിലേക്ക് ഓക്സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനവും സൈറണും ഏര്‍പ്പെടുത്തും. ഷിപ്്യാര്‍ഡ്, ടെല്‍ക്ക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് സിലിണ്ടർ ഏറ്റെടുക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ തിരക്ക് കര്‍ശനമായി നിയന്ത്രിക്കും. സര്‍ക്കാര്‍ മേഖലയിലെ പരിശോധനകള്‍ വര്‍ധിപ്പിക്കും. ടെസ്റ്റിങ് കിറ്റുകളുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കും.
പരിശോധനക്കായി കൂടുതല്‍ മൊബൈല്‍ ടീമുകളെ വിന്യസിക്കും. പരിശോധനക്കെത്തുന്നവര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. രോഗലക്ഷണങ്ങളുമായി ആശുപത്രി ഒ.പികളിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും.
കോവിഡ് നിരീക്ഷണത്തിനായി ഓരോ പഞ്ചായത്തുകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം വ്യാഴാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.