കൂത്താട്ടുകുളം: പാലക്കുഴയിൽ നെറ്റ് ലിങ്ക് കമ്പനിയുടെ വൈദ്യുതി ഉപകരണങ്ങളുടെ ഗോഡൗണിൽ വൻ തീപിടുത്തം. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നെറ്റ് വർക്ക് മോഡം, ഫൈബർ കേബിൾ ഉൾപ്പെടെയുള്ളവയാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കൂത്താട്ടുകുളം, പിറവം, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷ സേന രാത്രി വൈകിയും തീ അണക്കാൻ ശ്രമം തുടരുകയാണ്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഗോഡൗണിൽ വാഹനത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് ലോഡ് ഫൈബർ കേബിളുകൾ മാറ്റാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.