അങ്കമാലി: ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്കുസമീപം ആളൊഴിഞ്ഞപറമ്പിൽ അഗ്നിബാധ. ആളപായമില്ല. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു പറമ്പിലെ കരിഞ്ഞുണങ്ങിയ പുല്ലിനും ചെടികൾക്കും വള്ളിപ്പടർപ്പുകളിലും തീ പടർന്നുപിടിച്ചത്. ജനവാസകേന്ദ്രവും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡിന് സമീപമായിരുന്നു അഗ്നിബാധ. സംഭവം കണ്ട കച്ചവടക്കാരും നാട്ടുകാരും തീയണക്കാൻ നടത്തിയ ശ്രമം വിഫലമായി.
അങ്കമാലി അഗ്നിരക്ഷാ സേനയെത്തി അര മണിക്കൂറോളം കഠിനപ്രയത്നം നടത്തിയാണ് തീ കെടുത്തിയത്. അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് സംഭവസ്ഥലത്തെത്താൻ സാധിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ ബക്കറ്റുകളിൽ വെള്ളം കൈമാറിയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
സമീപ പ്രദേശങ്ങളിലേക്ക് തീ പടർന്നുപിടിക്കാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.