കൊച്ചി: കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിമാരക ലഹരിമരുന്നുമായി പിടിയിലായ പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ടിഡൈജെസ്റ്റിക്, ജി നോർഫിൻ മരുന്നുകളടങ്ങിയ 13 ആംപ്യൂളുകൾ വിൽപനക്ക് കൈവശം വെച്ച കേസിൽ ഗാന്ധി നഗർ, ഉദയകോളനി സ്വദേശി സനീർ സുധീർ (25) എന്നയാളെയാണ് അഡീ. ഡിസ്ട്രിക്ട് സെഷൻസ് കോടതി VII ശിക്ഷിച്ചത്. 2017ലായിരുന്നു സംഭവം. അന്നത്തെ കടവന്ത്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വിജയശങ്കർ പട്രോളിങ്ങിനിടെ കടവന്ത്ര കരിത്തല ജങ്ഷനിൽനിന്നാണ് ലഹരിമരുന്നുമായി പ്രതി പൊലീസ് പിടിയിലായത്.
എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ അനന്തലാൽ, കടവന്ത്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വിജയശങ്കർ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഗിരീഷ്, സിവിൽ പൊലീസ് ഓഫിസറായ ബിനു എന്നിവരാണ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം അഡീ. ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.