സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രു​വേ​ലി​പ്പ​ടി ആ​ശു​പ​ത്രി​യി​ൽ ഉ​പ​രോ​ധം ന​ട​ത്തു​ന്നു

സർക്കാർ ആശുപത്രിയിലെ ആംബുലൻസ് സാധാരണക്കാർക്ക് ലഭ്യമാക്കണം


മ​ട്ടാ​ഞ്ചേ​രി: വി.​ഐ.​പി​ക​ൾ​ക്ക് അ​ക​മ്പ​ടി പോ​കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ആം​ബു​ല​ൻ​സു​ക​ൾ ചി​കി​ത്സ തേ​ടി വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ല. ക​രു​വേ​ലി​പ്പ​ടി മ​ഹാ​രാ​ജാ​സ് ആ​ശു​പ​ത്രി​യി​ലും ഫോ​ർ​ട്ട്കൊ​ച്ചി താ​ലു​ക്ക് ആ​ശു​പ​ത്രി​ക​ളി​ലു​മു​ള്ള ആം​ബു​ല​ൻ​സു​ക​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​താ​കു​ന്ന​താ​യി പ​രാ​തി​യു​ള്ള​ത്.

ഹൈ​ബി ഈ​ഡ​ൻ എം.​പിയു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 25 ല​ക്ഷം മു​ട​ക്കി ആ​ധു​നി​ക രീ​തി​യി​ലു​ള്ള ആം​ബു​ല​ൻ​സ് ക​രു​വേ​ലി​പ്പ​ടി ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ആം​ബു​ല​ൻ​സ് നാ​മ​മാ​ത്ര​മാ​യ സ​ർ​വി​സാ​ണ് സാ​ധാ​ര​ണ​ക്കാ​ര​യ രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ആം​ബു​ല​ൻ​സു​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ന് ഉ​പ​കാ​ര​മാ​കു​ന്ന രീ​തി​യി​ൽ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പ​ന​യ​പ്പി​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​തി​ഷേ​ധം ന​ട​ത്തി. തു​ട​ർ​ന്ന് ഡി.​എം.​ഒ​യെ അ​റി​യി​ക്കു​ക​യും രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി​യ ശേ​ഷം തോ​പ്പും​പ​ടി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​ഫി​റോ​സി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ടി.​എം. റി​ഫാ​സ്, ത​മ്പി സു​ബ്ര​ഹ്മ​ണ്യം, തോ​മ​സ് ഷൈ​ജു, ശു​ഹൈ​ബ് ബി​ച്ചു, ഷീ​ജ സു​ധീ​ർ, പി.​എം. നാ​സ​ർ, പ്ര​ശാ​ന്ത് ബാ​ബു, ഷീ​ബ ശാ​ലി, ഷ​മീ​ർ ബാ​ബു, ടി.​എം. ഖ​ലീ​ൽ, സ​ന​ൽ ഈ​സ, കെ. ​അ​ൻ​സാ​രി, ജാ​സ്മി​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ambulance in government hospital should be made available to common people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.