കാൻസർ സെന്‍റർ ഡയറക്ടർ നിയമനം; മുഖ്യമന്ത്രി ഇടപെടുന്നു

കൊ​ച്ചി: ഏ​റെ​ക്കാ​ല​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് സെൻറ​ർ (സി.​സി.​ആ​ർ.​സി) ഡ​യ​റ​ക്ട​റു​ടെ നി​യ​മ​ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​ന്നു. ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മൂ​വ്മെൻറ് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി‍യു​ടെ ഓ​ഫി​സി​ൽ​നി​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റു​ക​യും ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

അ​ടി​യ​ന്ത​ര​മാ​യി സെൻറ​ർ ഡ​യ​റ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ൻ​സ​ർ സെൻറ​ർ എ​ന്നി​വ​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മൂ​വ്മെൻറ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്. സെൻറ​ർ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നി​യ​മ​ന​വും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും എ​ത്തി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ഇ​തി​നെ​ല്ലാം ഏ​കോ​പ​നം നി​ർ​വ​ഹി​ക്കാ​ൻ ഡ​യ​റ​ക്ട​ർ കൂ​ടി​യേ തീ​രൂ​വെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - Appointment of Cancer Center Director; Chief Minister intervenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.